വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് സവാള കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇനിയൊരു ഉത്തരവുണ്ടാക്കുന്നത് വരെ സവാള കയറ്റുമതി ഉണ്ടാകില്ല. നടപടിയിലൂടെ സവാള വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.
കഴിഞ്ഞയാഴ്ച സവാളയുടെ വിലയിൽ എൺപത് ശതമാനം വർധനയാണ് ഉണ്ടായത്. മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും സവാള വില കുതിച്ചുയർന്ന് കിലോയ്ക്ക് 75 മുതൽ 80 രൂപ വരെയെത്തി. വിലവർധന രൂക്ഷമായതോടെ കടുത്ത നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുകയായിരുന്നു. കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തി വിദേശ കയറ്റുമതി ഡയറക്ടർ ജനറൽ അലോക് വർധൻ ചതുർവേദി വിജ്ഞാപനം പുറത്തിറക്കി. ഇനിയൊരു ഉത്തരവുണ്ടാക്കുന്നത് വരെ സവാള കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയതായി വിജ്ഞാപനത്തിൽ വ്യക്തമാക്കി
കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയില്‍ ഉള്ളത്. . ആഗസ്റ്റില്‍ കിലോഗ്രാമിന് 28 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 20-നുശേഷമാണ് വില 60 രൂപയ്ക്ക് മുകളിലെത്തിയത്.കനത്ത മഴയടക്കമുള്ള വിവിധ കാരണങ്ങള്‍കൊണ്ടാണ് മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പച്ചക്കറി ഇനങ്ങളുടെ വില കുത്തനെ കൂടിയത്. 40 മുതല്‍ 60 വരെയാണ് ദല്‍ഹിയില്‍ തക്കാളിയുടെ വില. വരും ദിവസങ്ങളില്‍ ഇത് ഉയര്‍ന്നേക്കുമെന്നാണ് സൂചന.
ഉള്ളിയുടെയും തക്കാളിയുടെയും വിലയിലുണ്ടായ ക്രമാതീതമായ വര്‍ധന സാധാരണക്കാരന്റെ ബജറ്റിനെ താറുമാറാക്കിയിരിക്കുകയാണ്. കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഒറ്റ ദിവസം കൊണ്ടാണ് ഇരട്ടിയായി വിലയുയര്‍ന്നത്.