Updated on: 10 January, 2022 4:30 PM IST
Exports of Indian mangoes and pomegranates to the US will begin this month

ന്യൂഡൽഹി: കാർഷികോൽപ്പന്നങ്ങളുടെ വിദേശ കയറ്റുമതി വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ഇന്ത്യയിൽ നിന്നുമുള്ള മാമ്പഴത്തിൻറെയും മാതളത്തിൻറെയും അമേരിക്കയിലേക്കുള്ള കയറ്റുമതി ജനുവരി - ഫെബ്രുവരി മുതൽ ആരംഭിക്കുമെന്ന് സർക്കാർ ശനിയാഴ്ച അറിയിച്ചു.

യുഎസിലേക്കുള്ള മാതളനാരങ്ങ കയറ്റുമതിക്കൊപ്പം യുഎസിൽ നിന്നും അൽഫാൽഫയും ചെറിയും ഇറക്കുമതി ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഇത് ഈ വർഷം ഏപ്രിൽ മുതൽ ആരംഭിക്കുമെന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കര്‍ഷകത്തൊഴിലാളികള്‍ക്ക് ആനുകൂല്യ കുടിശ്ശിക നല്‍കും

കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇന്ത്യയിൽ നിന്നും യുഎസിലേക്ക് മാമ്പഴം കയറ്റി അയച്ചിരുന്നില്ല. കൊവിഡ് സാഹചര്യങ്ങൾ തന്നെയാണ് ഇതിന് പ്രധാന വഴിമുടക്കിയായി നിന്നിരുന്നത്. കയറ്റുമതി ഉൽപന്നങ്ങൾ സാക്ഷ്യപ്പെടുത്താൻ ഇന്ത്യ സന്ദർശിക്കുന്ന യുഎസ് ഏജൻസികളിൽ നിന്നുള്ള ഇൻസ്പെക്ടർമാർക്ക് കൊവിഡ് 19 മഹാമാരി കാരണം യാത്രാ വിലക്ക് ഉണ്ടായിരുന്നതാണ് ഇതിന് പ്രധാന കാരണം. 2020ലെയും 2021ലെയും വേനൽക്കാലത്ത് സമയത്ത് അവർ ഇന്ത്യ സന്ദർശിച്ചിരുന്നില്ല.

“2021 നവംബർ 23ന് നടന്ന 12-ാമത് ഇന്ത്യ യുഎസ് ട്രേഡ് പോളിസി ഫോറം യോഗത്തിന്റെ അടിസ്ഥാനത്തിൽ, കൃഷി, കർഷക ക്ഷേമ വകുപ്പും യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചറും (യുഎസ്‌ഡിഎ) 2 Vs 2 അഗ്രി മാർക്കറ്റ് നടപ്പിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് കരാറിൽ ഒപ്പുവച്ച”തായി മന്ത്രാലയം പറഞ്ഞു.

കേരളത്തിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള GI ടാഗ് ചെയ്‌ത വാഴക്കുളം കൈതച്ചക്കയുടെ ആദ്യ കയറ്റുമതി APEDA ഫ്ലാഗ് ഓഫ് ചെയ്തു

പുതിയ കരാർ പ്രകാരം ഇന്ത്യൻ മാമ്പഴങ്ങൾ, മാതളനാരങ്ങ, മാതളനാരങ്ങ അല്ലികൾ എന്നിവയുടെ സൂക്ഷ്‌മപരിശോധനയും ഇന്ത്യയിലെ യുഎസ് ചെറി, അൽഫാൽഫ ഹേ എന്നിവയുടെ വിപണി പ്രവേശനവും ഉൾപ്പെടുന്നു.

മാമ്പഴത്തിൻറെയും മാതളനാരങ്ങയുടെയും കയറ്റുമതി 2022 ജനുവരി - ഫെബ്രുവരി മുതലും മാതളനാരങ്ങ അല്ലികൾ 2022 ഏപ്രിൽ മുതലും ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതിന് പുറമെ, യുഎസിലേക്കുള്ള പന്നിയിറച്ചി വിൽക്കുന്നതിനുള്ള സന്നദ്ധത മൃഗസംരക്ഷണ, ക്ഷീരപരിപാലന വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

English Summary: Exports of Indian mangoes and pomegranates to the US will begin this month
Published on: 10 January 2022, 03:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now