Updated on: 4 December, 2020 11:19 PM IST

കർഷകരുടെ കൂട്ടായ്മയിൽ ഒരു പ്രസ്ഥാനം ഉണ്ടാവുന്നത് കർഷകരുടെ വിജയമാണ്. കൃഷിയുടെ നേട്ടമാണ്. നാടിന്റെ പല ഭാഗത്തുമായി ചിതറിക്കിടക്കുന്ന കർഷകരെ ഒരു കുടക്കീഴിൽ കൊണ്ടു വരുക, അവരുടെ ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വിറ്റ് കർഷകന് വരുമാനം നേടിക്കൊടുക്കുക അത് 2 പതിറ്റാണ്ടായി  നേതൃത്വം കൊടുത്ത് മുറതെറ്റാതെ കൊണ്ടു നടക്കുക ഇവയൊന്നും നിസാരമായ കാര്യങ്ങളല്ല.

ആ പ്രസ്ഥാനം വളർന്ന് തൊടുപുഴ കാഡ്സ്  വില്ലേജ് സ്ക്വയർ/Thodupuzha KADS Village Square, എന്ന പേരിൽ ഒരു ജൈവകർഷക പ്രസ്ഥാനമായി വിശാലമായ സ്വന്തം കെട്ടിടവുമൊക്കെയായി യാഥാർത്ഥ്യമാവുകയാണ്.. ഈ സന്തോഷം മറ്റു കർഷക സുഹൃത്തുക്കളിലേയ്ക്ക് എത്തിക്കുകയാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മറ്റൊരു കർഷകനായ താഷ്ക്കെന്റ് പൈകട .

താഷ്ക്കന്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സാധാരണ  ഗതിയിൽ  പരാജയങ്ങൾ  ഉണ്ടാകുബോൾ  ഏതൊരാളും  ചിന്തിക്കുക ... സ്വയം  കുറ്റപ്പെടുത്തുക  അല്ലെങ്കിൽ  പരാജയ  കാരണങ്ങൾ  മറ്റ്  ആരുടെയെങ്കിലും  തലയിൽ  കെട്ടി  വയ്ക്കുക   ഇതാണ്  സാധാരണ  നടക്കുന്നത് . ഇതുകൊണ്ട്  ആർക്കെങ്കിലും  മെച്ചം  ഉണ്ടാകുമോ , അത്  ഒട്ടും  ഇല്ല  താനും  താൽക്കാലിക  ഒരു  ആശ്വാസം . അത്ര  മാത്രം .   പക്ഷെ  ഈ  പരാജയം  തന്റെ   നാടിന്റെ    ജീവിത  വിജയത്തിലേക്ക്  ഉള്ള  ചവിട്ടുപടിയാണ്  എന്ന്  തിരിച്ച്  അറിഞ്ഞാൽ ഉണ്ടാകാൻ  പോകുന്ന  മാറ്റങ്ങൾ  വളരെ  വലുതാണ് . ഉദാഹരണം  : തൊടുപുഴ  കാഡ്സ്  പ്രസിഡന്റ്   ആന്റണി  കണ്ടിരിക്കൽ   തന്നെ , അദ്ദേഹം    കാഡ്സിന്റെ  KADS വിജയത്തെക്കുറിച്ച് ഇന്നലെ  എന്നോട്  പറഞ്ഞത്    വർഷങ്ങൾക്ക്  മുൻപ്  കുറെ

ചേമ്പ്  വിത്തുകൾ  തൊടുപുഴയിൽ  വിൽക്കാൻ  കൊണ്ട്  വരുന്നു   അതിൽ ചിലത്  ലോഡിങ്ങിൽ  ഒടിഞ്ഞുപോയിരുന്നു   ഏതായാലും   കൊണ്ട് വന്ന  ചേമ്പ്  വിത്തുകൾ  ആർക്കും  വേണ്ട   ,  ഈ  സമയത്ത്  ഒരു  സാധാരണ  കര്ഷകന്  ഉണ്ടാകാവുന്ന   ബുദ്ധിമുട്ടുകൾ  ഊഹിക്കുക .... പക്ഷെ  നമ്മുടെ  ആന്റണി  സാർ  പതറിയില്ല  അന്ന്  ഒരു  തീരുമാനം  എടുത്തു  ഇതിന്  പരിഹാരം  കാണും  അതാണ് 2001- ൽ    ആരംഭിച്ച  തൊടുപുഴ  കാഡ്സ്  . ഇപ്പോൾ  3000 - ത്തോളം  അംഗങ്ങൾ .  ഇടനിലക്കാരെ  ഒഴിവാക്കി  കർഷകരിൽ നിന്ന്  നേരിട്ട്   സാധനങ്ങൾ   സംഭരിക്കുക  അങ്ങനെ  നിരവധി  പ്രവർത്തികൾ  , കൂടാതെ  ഇപ്പോൾ  തന്നെ   60 ഓളം  കർഷകർ  രണ്ട്  ലക്ഷം  രൂപ  വിതം  ഉള്ള  ഷെയർ   എടുത്തും  അതിൽ  താഴെ  ചെറിയ  തുകളുടെ  ഷെയർ  എടുത്തും  ഒരു  വലിയ  കർഷക  പ്രസ്ഥാനമായി  മാറാൻ  ശ്രമിക്കുകയാണ്   തൊടുപുഴ  KADS  Village   Square   Thodupuzha KADSVillage Square,  

പറഞ്ഞുവരുന്നത്  ഇത്രയും  വലിയ   മാറ്റങ്ങൾ  ഉണ്ടാക്കാൻ  സാധിച്ചില്ല  എങ്കിലും   തന്നിൽ  ഉറങ്ങി  കിടക്കുന്ന  കഴിവുകൾ സ്വയം  കണ്ട്  പിടിക്കാൻ  സാധിക്കുമോ  എന്നതാണ്  ചോദ്യം ?  അതിന്  അനുഭവങ്ങൾക്ക്  വേണ്ടി  കാത്ത്  നിൽക്കുന്നവർ  ആണോ ? വിജയത്തിന്റെ  ചവിട്ടുപടിയായ  പരാജങ്ങൾ   ഏറ്റെടുത്ത് കൊണ്ട്  നല്ല  മാറ്റങ്ങൾ  ഉണ്ടാക്കാൻ  ശ്രമിക്കാം. നല്ല   മാറ്റങ്ങൾ  നമ്മിലൂടെ,  നമ്മുടെ  നാളേയ്ക്ക്  നല്ല നാളേയ്ക്ക്      വേണ്ടി  , ആ  രീതിയിൽ  ഉള്ള  ചിന്തകൾക്ക്  തുടക്കം  കുറിക്കാൻ  ശ്രമിക്കാം.   തീർച്ചയായും    കാർഷിക  മേഖലയിൽ   മാറ്റങ്ങൾ  അനിവാര്യമാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആലപ്പുഴ ജില്ലയിൽ വനമിത്ര അവാർഡ് : അപേക്ഷ ക്ഷണിച്ചു

English Summary: Failures are the keys to success
Published on: 10 June 2020, 05:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now