Updated on: 19 July, 2023 2:28 PM IST
17,000 പെട്ടി തക്കാളിയ്ക്ക് 2.8 കോടി രൂപ: കോടീശ്വരനായി കർഷകൻ

1. രാജ്യത്ത് തക്കാളി വില റോക്കറ്റ് പോലെ കുതിക്കുന്നു. വില വർധിച്ചതോടെ തക്കാളി കർഷകരാണ് താരങ്ങൾ. സാധാരണയായി പച്ചക്കറികൾക്ക് വില കൂടിയാലും കർഷകർക്ക് വലിയ നേട്ടം ലഭിക്കാറില്ല, എന്നാൽ ഇത്തവണ പ്രതീക്ഷിക്കാത്ത രീതിയിൽ തക്കാളി വില വർധിച്ചതോടെ കാര്യങ്ങൾ വ്യത്യസ്തമാണ്. പൂനെയിൽ തക്കാളി വിറ്റ് കർഷകൻ 1 മാസം കൊണ്ട് നേടിയത് ഒന്നരക്കോടി രൂപയാണ്. അതിനിടെ 2.8 കോടി രൂപ നേടിയെന്ന അവകാശവാദവുമായി പൂനെ സ്വദേശിയായ മറ്റൊരു കർഷകനും രംഗത്തെത്തി. ഈശ്വർ ഗായ്കർ എന്ന കർഷകനാണ് 17,000 പെട്ടി തക്കാളി വിൽപന നടത്തി റെക്കോർഡ് മറികടന്നത്. 1 പെട്ടിയ്ക്ക് 770 മുതൽ 2,311 രൂപ വരെയാണ് അദ്ദേഹത്തിന് ലഭിച്ചത്.

കൂടുതൽ വാർത്തകൾ: പിഎം കിസാൻ 14-ാം ഗഡു ഈ മാസം 28ന്

2. ആശ്വാസമായി കേരളത്തിൽ കോഴിയിറച്ചി വില കുറയുന്നു. തുടർച്ചയായ 3 മാസത്തോളം കുതിച്ചുയർന്ന വിലയാണ് ഇപ്പോൾ ഇടിഞ്ഞത്. 170 രൂപ വരെ വില ഈടാക്കിയിരുന്ന ചിക്കന്റെ വില ഇപ്പോൾ 115ൽ എത്തി. ഉൽപാദനം കൂടിയതും ഡിമാൻഡ് കുറഞ്ഞതും ചിക്കൻ വില ഉയരാൻ കാരണമായി. മൺസൂൺ ആരംഭിച്ചതോടെ കോഴിഫാമുകളുടെ പ്രവർത്തനവും സജീവമായി. കനത്ത ചൂട് മൂലം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. വെയിൽ കൂടിയതോടെ കോഴികൾ കഴിയ്ക്കുന്ന തീറ്റയുടെ അളവും കുറഞ്ഞു. ചൂട് കൂടുന്നതുമൂലം ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നതായിരുന്നു വില ഉയരാനുള്ള മറ്റൊരു കാരണം. കോഴിത്തീറ്റയുടെ വില ഉയർന്നതും ഇറച്ചി വില ഉയരാനുള്ള കാരണമായി. 50 കിലോ കോഴിത്തീറ്റയ്ക്ക് 700 രൂപയോളം വില ഉയർന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് സാധാരണയായി കേരളത്തിലേക്ക് കോഴി ഇറക്കുമതി ചെയ്യുന്നത്.

3. ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയിലെ മുന്നേറ്റത്തിന് കരുത്ത് പകർന്ന് പരിവർത്തൻ യാത്ര. കാർഷിക ഉപകരണ നിർമാതാക്കളിൽ രാജ്യത്തെ മുൻനിര കമ്പനിയായ സ്റ്റിൽ ഇന്ത്യയാണ് ക്യാമ്പെയിന് നേതൃത്വം നൽകുന്നത്. കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ആന്ധ്രയിലെയും ഒഡിഷയിലെയും കാർഷിക മേഖലയിൽ സാങ്കേതിക മികവ് കൊണ്ടുവരുന്നതിനുമായി 1 മാസം ക്യാമ്പെയിൻ നീണ്ടുനിൽക്കും. ആന്ധ്രാപ്രദേശിലെ തിരുപ്പതി, അന്നമയ, ചിറ്റൂർ, നെല്ലൂർ, ഗുണ്ടൂർ, പാലനാട്, കൃഷ്ണ, ഈസ്റ്റ് ഗോദാവരി, മച്ചലിപട്ടണം എന്നിവിടങ്ങളിലും, ഒഡീഷയിലെ കട്ടക്ക്, ധേൻകനൽ, സംബൽപൂർ, സുന്ദർഗഢ് എന്നിവിടങ്ങളിലുമാണ് പ്രധാനമായും ക്യാമ്പെയിൻ നടക്കുന്നത്.

English Summary: Farmer sold 17,000 boxes of tomatoes worth 2.8 crore in pune
Published on: 19 July 2023, 02:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now