Updated on: 4 March, 2024 11:58 PM IST
സി ടി സി ആർ ഐയിൽ കർഷക പരിശീലന പരിപാടി മാർച്ച്‌ 5ന്

തിരുവനന്തപുരം  ഐസിഎആർ- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം( സി ടി സി ആർ ഐ) അഖിലഭാരത കിഴങ്ങുവിള ഗവേഷണ ഏകോപന പദ്ധതി യുടെ കീഴിൽ ‘പുതു തലമുറ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കിഴങ്ങുവിളകളുടെ കൃഷിഎന്ന വിഷയത്തിൽ കർഷക പരിശീലന പരിപാടി 2024 മാർച്ച് 5 ന് (ചൊവ്വാഴ്ച) സംഘടിപ്പിക്കുന്നു.

പട്ടികജാതി ഉപപദ്ധതി ബജറ്റിൽ തിരുവനന്തപുരം ജില്ലയിലെ മുപ്പത് പട്ടികജാതി കർഷകർക്ക് അർക്ക വെർട്ടിക്കൽ ഫാമിംഗ് സ്ട്രക്ചർ വിതരണവും പരിപാടിയുടെ ഉദ്ഘാടനവും  സംസ്ഥാന കൃഷി കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദ് നിർവഹിക്കും. ചടങ്ങിൽ സിടിസിആർഐ ഡയറക്ടർ ഡോ.ജി. ബൈജു അധ്യക്ഷത വഹിക്കും.

പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂന്ന് പ്രധാന വിഷയങ്ങൾ വെർട്ടിക്കൽ ഫാമിം ഗും സംരക്ഷിത കൃഷിയും (ICAR-IIHR-ലെ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. എ. കരോളിൻ രത്തിനകുമാരി); മണ്ണില്ലാത്ത കൃഷി: ഹൈഡ്രോപോണിക്‌സ് (ഡോ. സുരേഷ് കുമാർ ജെ, സയൻ്റിസ്റ്റ്, ഐസിഎആർ-സിടിസിആർഐ); നിയന്ത്രിത സാഹചര്യങ്ങളിൽ വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും ഉത്പാദനം (ഐസിഎആർ-സിടിസിആർഐ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. കെ. സുനിൽ കുമാർ) എന്നിവയാണ്.

Thiruvananthapuram ICAR- Central Tuber Research Institute (CTCRI) is organizing a farmer training program on 'Cultivation of tuber crops using new generation technology' under the All India Tuber Research Coordination Scheme on 5th March 2024 (Tuesday).

English Summary: Farmer training program at CTCRI on 5th March
Published on: 04 March 2024, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now