Updated on: 29 April, 2023 4:43 PM IST
കർഷകർ രാജ്യത്തിന്റെ രാഷ്ട്രസേവകരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി

ഹരിതവിപ്ലവം കാർഷിക മേഖലയിലെ വലിയ കുതിച്ചുചാട്ടമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിലെ 'ആധുനിക കൃഷി സമ്പ്രദായം' എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 22ന് ആരംഭിച്ച മേള നാളെ സമാപിക്കും. 

കൂടുതൽ വാർത്തകൾ: ആശ്വാസം! തകരാർ പുന:സ്ഥാപിച്ചു: റേഷൻ വിതരണം ഇന്നുമുതൽ

40 കോടി ജനങ്ങൾക്ക് അന്നം നൽകുന്ന കർഷകരെ രാഷ്ട്രസേവകരായി പ്രഖ്യാപിക്കണമെന്നും, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ലാഭത്തിലെ ഒരുവിഹിതം കർഷകർക്ക് അവകാശപ്പെട്ടതാണെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് സഹകരണ എക്സ്പോ നടക്കുന്നത്. "സഹകരണ മേഖല പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. മികച്ച പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സഹകരണ വകുപ്പ് മന്ത്രിയെ അഭിനന്ദിക്കുന്നു", മന്ത്രി പറഞ്ഞു.

ലാഭവിഹിതം കർഷകർക്ക് ലഭ്യമാക്കുന്നതിനായി പ്രത്യേക നികുതി ചുമത്തി കാർഷിക ബഡ്ജറ്റ് കൊണ്ടുവരണം. പുതിയ കൃഷിരീതികളിലൂടെ ഉത്പാദനം വർദ്ധിപ്പിക്കണം. ശാസ്ത്രീയമായി കൃഷി ചെയ്താൽ സമ്പദ്ഘടനയിൽ വലിയ മാറ്റം സൃഷ്ടിക്കാനാകും. കേന്ദ്രസർക്കാരിന്റെ കാർഷിക നയത്തിൽ മാറ്റം വരുത്തണമെന്നും വാട്ടർ ഫേർട്ലൈസറിന് സബ്സിഡി നൽകണമെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ രീതി അവലംമ്പിച്ചുള്ള കൃഷിരീതി നമുക്ക് ആവശ്യമാണെന്നും സാമ്പത്തികമായി വിജയിക്കണമെങ്കിൽ ഉത്പാദനം വർദ്ധിപ്പിച്ച് ഉത്പാദനചെലവ് കുറയ്ക്കണമെന്നും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. പ്രേമ പറഞ്ഞു. 

ചർച്ചയിൽ ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായർ, ഡോ. പ്രേമ,( പ്രൊഫസർ & ഹെഡ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി), സംസ്ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ് എസ്.എസ് നാഗേഷ്, കർഷക അവാർഡ് ജേതാവ് ഷിമി ഷാജി, കഞ്ഞിക്കുഴി എസ്.സി.ബി പ്രസിഡന്റ് അഡ്വ. സന്തോഷ്, അസിസ്റ്റന്റ് രജിസ്ട്രാർ എം.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

English Summary: Farmers are nation's national servants said electricity Minister
Published on: 29 April 2023, 04:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now