പ്രകൃതി ദുരന്തങ്ങളിൽ വിള നാശം ഉണ്ടായാൽ, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിലൂടെ നഷ്ട പരിഹാരത്തിനായി കർഷകർക്കു നേരിട്ട് ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സംവിധാനം എയിംസ് (AIMS) പോർട്ടലിൽ തയാറായി.
AIMS Web Portal ( www.aims.kerala.gov.in), Mobile Application എന്നിവ ചിങ്ങം ഒന്നു മുതൽ കർഷകർക്കായി തുറന്നു നൽകിയിരുന്നു. ഈ മൊബൈൽ ആപ്പുകൾ നിലവിൽ Google Play Store ൽ ലഭ്യമാണ്.
കർഷകർ, കർഷക സംഘങ്ങൾ, പാടശേഖര സമിതികൾ, എന്നിവർക്ക് തങ്ങളുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ, കൃഷി ചെയ്യുന്ന വിളകളുടെ വിവരങ്ങൾ എന്നിവ നൽകി registration നടപടികൾ പൂർത്തിയാക്കാം. പദ്ധതിയിൽ അംഗങ്ങളാകാൻ അപേക്ഷ സമർപ്പിക്കാം. വിളനാശത്തിനുള്ള ധനസഹായത്തിനായി അപേക്ഷിക്കാം. പ്രകൃതിക്ഷോഭങ്ങൾ, വന്യജീവി ആക്രമണങ്ങൾ എന്നിവ ഉണ്ടായാൽ വിവരം കൃഷി ഭവൻ ഉദ്യോഗസ്ഥരെ ഓൺലൈനായി അറിയിക്കാം. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം, നെൽ വയലുകളിലെ രോഗ കീട ബാധ, എന്നിവ മൂലം കൃഷി നാശം ഉണ്ടായാൽ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. വീട്ടുവളപ്പിൽ മുന്തിരി കൃഷി ചെയ്യാൻ
#krishijagran #kerala #cropinsurance #scheme #forfarmers