1. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത പിഎം കിസാൻ ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിച്ചില്ല. പദ്ധതി വഴി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കൃഷിഭൂമി സംബന്ധിച്ച് വിവരങ്ങൾ നൽകണമെന്നും, ഇകെവൈസി പൂർത്തിയാക്കണമെന്നും നിരന്തരം അറിയിപ്പ് നൽകിയിട്ടും പാലിക്കാത്ത കണ്ണൂർ ജില്ലയിലെ 14,403 കർഷകർക്കാണ് ധനസഹായം മുടങ്ങിയത്. ജില്ലയിൽ ഇതുവരെ 700 കോടിയിലേറെ രൂപയുടെ ധനസഹായം പദ്ധതി വഴി ലഭിച്ചിട്ടുണ്ട്. അതേസമയം പിഎം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം പോസ്റ്റ് ഓഫീസ് വഴി നേടാം. അതിനായി ഈ മാസം 30ന് മുമ്പ് പോസ്റ്റ് ഓഫീസ് വഴി ആധാർ സീഡ് ചെയ്താൽ മതി. ഇതുവഴി അടുത്ത ഗഡുവും മുമ്പ് മുടങ്ങിയ ഗഡുക്കളും നിങ്ങൾക്ക് ലഭിക്കും. ആധാർ നമ്പർ, മൊബൈൽ നമ്പർ, 200 രൂപ എന്നിവ അക്കൌണ്ട് തുടങ്ങാൻ ആവശ്യമാണ്.
കൂടുതൽ വാർത്തകൾ: 500 രൂപയ്ക്ക് LPG; കർഷകർക്ക് പ്രതിവർഷം 15,000 രൂപ: തെലങ്കാന പിടിക്കാൻ കോൺഗ്രസ്
2. ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 28, 29 തീയതികളില്‍ പരിപാടി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732918 എന്നാ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
3. റബ്ബര്പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്.സി) നിര്ണയിക്കുന്നതില് റബ്ബര്ബോര്ഡ് നടത്തുന്ന ത്രിദിന സര്ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയം നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് റബ്ബര് ട്രെയിനിങ്ങില് (എന്.ഐ.ആര്.റ്റി.) വെച്ച് സെപ്റ്റംബര് 20 മുതല് 22 വരെയുള്ള തീയതികളില് നടക്കും. താല്പര്യമുള്ളവര്ക്ക് https://bit.ly/3feCcVj എന്ന ലിങ്കില് രജിസ്റ്റര് ചെയ്യാം. കൂടുതല് വിവരങ്ങള്ക്ക് 0481 2353127, 7306464582 എന്നീ ഫോണ് നമ്പറുകളില് ബന്ധപ്പെുക.
4. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 29ന് പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 0487-2370773 എന്ന ഫോണ് നമ്പറില് സെപ്റ്റംബര് 28 ന് മുമ്പ് ബന്ധപ്പെടുക.