Updated on: 27 July, 2021 10:51 AM IST
K Rajan

പട്ടയഭൂമിയിൽ കർഷകർ വളർത്തിയ വൃക്ഷങ്ങളുടെ അവകാശം കർഷകർക്കായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.

1964 ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുകൊടുക്കുന്ന ഭൂമിയിൽ പട്ടയം ലഭിച്ച ശേഷം കർഷകർ നട്ടുവളർത്തിയതും കിളത്തുവന്നതുമായ ചന്ദനമൊഴികെയുള്ള വൃക്ഷങ്ങളുടെ അവകാശം കർഷകർക്ക് തന്നെ ലഭിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി അറിയിച്ചു.

'ചങ്ങമ്പുഴയുടെ വാഴക്കുലയിലെ മലയ പുലയന്റെ അവസ്ഥയാണ് മലയോര കർഷകർക്ക്. സ്വന്തമായി വളർത്തിയ വൃക്ഷങ്ങളുടെ അവകാശം തങ്ങൾക്ക് ലഭിക്കില്ലെന്നറിയുന്ന കർഷകന്റെ വേദന മനസ്സിലാക്കുന്നു. ഇതു മനസ്സിലാക്കിയാണ് 2005 ലെ പ്രൊമോഷന്‍ ഓഫ് ട്രീസ് ഗ്രോത്ത് ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവ് ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടപ്പോഴാണ് അത് പിന്‍വലിച്ചത്'
മന്ത്രി കെ രാജൻ പറഞ്ഞു.

English Summary: farmers have the right to trees grown on the deed land
Published on: 27 July 2021, 10:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now