ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ (FCI) മാനേജർ തസ്തികയിലുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ fci.gov.in ൽ അപേക്ഷിക്കാം.
അവസാന തിയതി
അപേക്ഷാ സമർപ്പിക്കേണ്ട അവസാന തീയതി 2022 മാർച്ച് 31 ആണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - മാർച്ച് 31, 2022. ഓൺലൈൻ പരീക്ഷയുടെ തീയതി മെയ് അല്ലെങ്കിൽ ജൂൺ 2022 ആയിരിക്കും. അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റ് പരിശോധിക്കുക.
തിരഞ്ഞെടുപ്പ്
ഓൺലൈൻ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. അൺ റിസർവ്ഡ്, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കുള്ള ഓൺലൈൻ ടെസ്റ്റിൽ 50% മാർക്ക്, എസ്‌സി, എസ്ടി, ഒബിസി, ബെഞ്ച്മാർക്ക് വൈകല്യമുള്ളവർ എന്നിവർക്ക് 45% മാർക്കിന്റെ മാനദണ്ഡത്തിൽ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഓൺലൈൻ ടെസ്റ്റുകൾക്കുള്ള വെയ്റ്റേജ് - 90%, അഭിമുഖത്തിനുള്ള വെയ്റ്റേജ് - 10% എന്നിങ്ങനെയാണ്.
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്. SC/ST/PwBD, വനിതാ ഉദ്യോഗാർത്ഥികൾ, എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഒഴിവുകളുടെ വിശദവിവരങ്ങൾ
അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ)
അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്‌നിക്കൽ)
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്)
അസിസ്റ്റന്റ് ജനറൽ മാനേജർ (നിയമം)
മെഡിക്കൽ ഓഫീസർ
എന്നിങ്ങനെയാണ് തസ്തികകൾ. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈററ് സന്ദർശിച്ച് അപേക്ഷിക്കുന്നതിനുളള വിശദാംശങ്ങളും യോഗ്യതകളും പരിശോധിക്കാവുന്നതാണ്.