Updated on: 30 August, 2021 6:46 PM IST
ഉയര്‍ന്ന പലിശനിരക്കുകളില്‍ നിന്ന് രക്ഷയേകാന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സഹായിക്കും

കര്‍ഷകര്‍ക്ക് വായ്പാ സൗകര്യങ്ങള്‍ ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഥവാ കെസിസി. സ്വന്തം ഭൂമിയിലോ പാട്ട ഭൂമിയിലോ കൃഷി ചെയ്യാന്‍ വായ്പ ആവശ്യമുളളവര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുണയേകും.

18 വയസ്സ് മുതല്‍ 70 വയസ്സ് വരെയുളള എല്ലാ കര്‍ഷകര്‍ക്കും കെസിസി വായ്പ ലഭ്യമാണ്.

പലിശനിരക്കിനെക്കുറിച്ച് ?

കര്‍ഷകര്‍ക്ക് ഉയര്‍ന്ന പലിശനിരക്കുകളില്‍ നിന്ന് രക്ഷയേകാന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സഹായിക്കും. ഇതിലെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് രണ്ട് ശതമാനവും ശരാശരി പലിശ നിരക്ക് നാല് ശതമാനവുമാണ്.

വായ്പ എങ്ങനെ ?

കൃഷി ചെയ്യുന്ന വിള, സ്ഥലത്തിന്റെ വിസ്തീര്‍ണം എന്നിവ അടിസ്ഥാനമാക്കിയാണ് വായ്പ ലഭിക്കുക. 10 ശതമാനം വിളവെടുപ്പിന് ശേഷമുളള മറ്റ് ചെലവുകള്‍, കര്‍ഷകരുടെ വ്യക്തിഗത ചെലവുകള്‍ എന്നിവയ്ക്കും വായ്പയുണ്ടാകും. അതോടൊപ്പം വായ്പാ പരിധിയുടെ 20 ശതമാനം വരെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാനും ലഭിക്കും. 

അതുപോലെ വിള ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ക്കും വായ്പയുണ്ട്. വിളകള്‍ക്ക് ഓരോ ജില്ലയിലും പ്രത്യേക വായ്പാ തോതും നിശ്ചയിച്ചിട്ടുണ്ട്.

പിഴപ്പലിശ ?

കൃത്യമായ തിരിച്ചടവുകള്‍ക്ക് പലിശ ആനുകൂല്യം ലഭിക്കും. അതേസമയം തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശ നല്‍കേണ്ടി വരും. മാത്രമല്ല ആനുകൂല്യവും ഇല്ലാതാകും.

വായ്പ ലഭ്യമായ ബാങ്കുകള്‍ ?

സഹകരണ ബാങ്ക്, സഹകരണ സൊസൈറ്റി, പൊതുമേഖല ബാങ്ക്, ഷെഡ്യൂള്‍ഡ് ബാങ്ക്, അര്‍ബന്‍ ബാങ്ക്, സ്വകാര്യ ബാങ്ക് എന്നിവയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്കുളള സൗകര്യങ്ങളുണ്ട്.

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/government-schemes/pm-kissan-samman-nidhi-scheme-how-to-apply-for-kissan-credit-card/

English Summary: features and benefits of kisan credit card
Published on: 30 August 2021, 06:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now