ആലപ്പുഴ: പറന്നുയര്‍ന്ന വലിയ ഡ്രോണില്‍നിന്നും കൈനകരിയിലെ കാടുകയ്യാല്‍ പാടശേഖരത്തിനു മുകളിലേക്ക് കൃത്യമായ അളവില്‍ വെള്ളം സ്‌പ്രേ ചെയ്തപ്പോള്‍ നാട്ടുകാരുടെ കയ്യടി ഉയര്‍ന്നു. ഡ്രോണിന്റെ നിയന്ത്രണം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഏറ്റെടുത്തതോടെ അവരുടെ ആവേശമേറി.
ബന്ധപ്പെട്ട വാർത്തകൾ: കർഷകരെ ശാക്തീകരിക്കുന്നതിൽ ഡ്രോണുകൾ നിർണായകം: ഭാരത് ഡ്രോണ്‍ മഹോത്സവിൽ പ്രധാനമന്ത്രി
താഴെയെത്തിയപ്പോള്‍ പാടത്തെ പുതിയ താരത്തെ നേരില്‍ കാണാന്‍ തിരക്കായി.
കൃഷിയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനു മുന്നോടിയായുള്ള പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. ഡ്രോണ്‍ ഉപയോഗിച്ച് പാടത്ത് കീടനാശിനി തളിക്കുന്ന പ്രവര്‍ത്തനമാണ് കീടനാശിനിക്കു പകരം വെള്ളം ഉപയോഗിച്ച് പരിശോധിച്ചത്.
കാര്‍ഷിക മേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ഉദ്ഘാടകനായ കളക്ടര്‍ നിര്‍ദേശിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം
വളപ്രയോഗം, കളനിയന്ത്രണം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വേ എന്നീ മേഖലകളില്‍ ഡ്രോണുകള്‍ ഫലപ്രദമായി ഉപയോഗിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എസ്.എം.എ.എം. പ്രകാരം പത്ത് ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് നാലു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെ സബ്സിഡിയില്‍ നല്‍കും.
പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജില്ലകള്‍തോറും കൃഷിയിടങ്ങളില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തിപരിചയവും നടത്തുന്നത്. ചടങ്ങില്‍ കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സി. പ്രസാദ് അധ്യക്ഷത വഹിച്ചു.ദക്ഷിണ മേഖലാ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (കൃഷി) സി.കെ. രാജ്മോഹന്‍, വിഷയം അവതരിപ്പിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: നല്ല വിള ലഭിക്കാൻ കള നിയന്ത്രണം അത്യാവശ്യം
കൈനകരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനില്‍കുമാര്‍, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. എ. പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗം ഡി ലോനപ്പന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിബി നീണ്ടുശ്ശേരി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഷൈനി ലൂക്കോസ്, എം. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.