സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടി 'അതിജീവനം കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി എല്ലാ ജില്ലകളിലെയും കുടുംബശ്രീ cds കളിൽ വിപുലമായ ചർച്ചകളും മീറ്റിങ്ങുകളും തുടങ്ങി. . കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ജില്ലാ മിഷനിൽ നിന്ന് ലഭിച്ച കത്ത് എത്തിച്ചു. അംഗങ്ങളോട് വിവരശേഖരണം ആവശ്യപ്പെട്ടിരിക്കുകയാണ് CDS.നിലവിൽ കുടുംബശ്രീ മുഖേന തൊഴിൽ ലഭിച്ചവരും കുടുംബശ്രീ അംഗങ്ങൾ കൂട്ട് ചേർന്ന് നടത്തുന്ന സംരംഭങ്ങളുടെ ലിസ്റ്റും ശേഖരിക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആദ്യഘട്ടത്തില്‍ നടത്തിയ വിപുലമായ അയല്‍ക്കൂട്ടതല ക്യാമ്പയിനുകളിൽ ഇതിനു വേണ്ട അറിയിപ്പുകൾ കൊടുത്തിരുന്നു. ഓരോ ജില്ലയിലും 5000 തൊഴിൽ എന്നാണ് ആദ്യ അറിയിപ്പ്. ഒക്ടോബര്‍ 3, 4 തീയ്യതികളില്‍ ചേർന്ന സ്‌പെഷ്യല്‍ അയല്‍ക്കൂട്ട യോഗങ്ങളിലും സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ എ ഡി എസ് തലത്തില്‍ അയല്‍ക്കൂട്ട ഭാരവാഹികള്‍ക്കുള്ള പരിശീലനത്തിലും തൊഴിൽ അവസരങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ കൊടുത്തു.
ഒക്ടോബര്‍ 15 നുള്ളില്‍ പൊതു അവബോധ പരിശീലനം, സംരംഭകത്വ പരിശീലനം എന്നിവ പല ഭാഗങ്ങളിലും നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗൂഗിള്‍ മീറ്റ് വഴിയും വാട്‌സ്ആപ്പ് വഴിയുമാണ് മീറ്റിങ്ങുകൾ എല്ലാം നടത്തുന്നത്. ഇനി നവംബര്‍ 15ുനുള്ളില്‍ വൈദഗ്ധ്യ പരിശീലനം പൂര്‍ത്തീകരിക്കാമെന്നു ജില്ലാ മിഷനിൽ നിന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് . ഡിസംബര്‍ 10 നകം കുടുംബശ്രീ വഴി സംരംഭങ്ങൾ തുടങ്ങിയവരെയും മറ്റു സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചവരെയും കുറിച്ച് ഏകദേശ ധാരണ കിട്ടുമെന്നാണ് കരുതുന്നത് എന്ന് ജില്ലാ മിഷൻ അധികൃതർ പറഞ്ഞു
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പുതുതായി സംരംഭങ്ങളിലേക്ക് വരാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്താനായാണ് കുടുംബശ്രീ അവസരം ഒരുക്കുന്നത്. കുടുംബശ്രീയില്‍ 50000 തൊഴിലവസരങ്ങളുമായി 'അതിജീവനം കേരളം'. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ വഴി ലഭിക്കുന്ന തൊഴിൽ അവസരങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി അതാത് CDS കാലുമായി ബന്ധപ്പെടുക. അല്ലെങ്കിൽ www.kudumbasree.org എന്ന വെബ് സൈറ്റ് വിലാസം പരിശോധിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീയില്‍ 50000 തൊഴിലവസരങ്ങള്‍
#Kudumbsree #venture #Kerala #Krishi #Agriculture