Updated on: 20 June, 2025 4:53 PM IST
കാർഷിക വാർത്തകൾ

1. കൃഷിവകുപ്പിന്റെ സെന്റർ ഓഫ് എക്സല്ലെൻസ് ആയി പ്രവർത്തിക്കുന്ന ആനയറയിലെ സമേതിയിൽ വച്ച് കർഷകർക്കായി പരിശീലനപരിപാടി സംഘടിപ്പിച്ചു. കൃഷി മന്ത്രി പി. പ്രസാദ് പരിശീലനത്തിന്റെ ഉദ്‌ഘാടനകർമം നിർവഹിച്ചു. ആധുനിക കൃഷി രീതികൾ പരിചയപ്പെടുത്തുന്നതിനും കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ പകർന്ന് നൽകുന്നതിനും സമേതിയിൽ കർഷകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നതിന്റെ പ്രാരംഭ നടപടിയായാണ് സമേതിയിൽ വച്ച് സംസ്ഥാനത്തെ തിരഞ്ഞെടുത്ത മാസ്റ്റർ കർഷകർക്കായുള്ള ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. നിലവിൽ ഉദ്യോഗസ്ഥർക്കായിരുന്നു സമിതി മുഖേന പരിശീലനങ്ങൾ അധികമായും നടത്തി വന്നിരുന്നത്. കാർഷികമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കേരള കാർഷിക സർവകലാശാലയും ഈ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് കർഷകർക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. സംസ്ഥാനത്താകെ തിരഞ്ഞെടുത്ത 37 മാസ്റ്റർ കർഷകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. തുടർന്ന് ജില്ലാ അടിസ്ഥാനത്തിലും, മേഖലാ അടിസ്ഥാനത്തിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2. പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയ്യതി നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.bwin.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0495 2377786.

3. സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ജാർഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായും രാജസ്ഥാന് മുകളിലും സ്ഥിതി ചെയ്യുന്ന ഇരട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. മഴയുടെ തീവ്രത കുറഞ്ഞതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ഏഴും തിങ്കളാഴ്ച നാലും ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഞായറാഴ്ചയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 22 മുതൽ 25 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

English Summary: Financial Assistance to Traditional Pottery makers: Date extended.... more agricultural news
Published on: 20 June 2025, 04:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now