കോവിഡിൽ ഫാർമിംഗ് രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, പലർക്കും പല തരത്തിലുള്ള നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്, കോവിഡ് കാരണം മാത്രമല്ല, ശക്തമായി തുടരുന്ന മഴയിലും കാറ്റിലും ഒക്കെ ഒട്ടേറെ പേർക്ക് അവരുടെ മൃഗങ്ങൾ, അവരുടെ കൂടിനും ഒക്കെ നഷ്ടങ്ങൾ വന്നിട്ടുണ്ട്. ഈ സമയം തന്നെ ഒട്ടേറെ പേര് സ്വയം തൊഴിൽ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ഒരുപാട് ആളുകളാണ് കൃഷിയിലേക്കും ഫാർമിംഗിലേക്കും ഇറങ്ങിയിരിക്കുന്നത്. എന്നാൽ അവരിൽ സാമ്പത്തികമായി പ്രയാസങ്ങൾ അനുഭവിക്കുന്നവരും ഉണ്ട്.
എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് വേണ്ടി കേരള സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അങ്ങനെ ഫാർമിംഗ് നടത്തുന്നവർക്ക് വേണ്ടി ഇതാ ഒരു സന്തോഷ വാർത്ത. ഫാർമിംഗ് നടത്തുന്നവർക്ക് വേണ്ടി സർക്കാർ തൊഴിലുറപ്പ് പദ്ധതി വഴി ധനസഹായം ലഭ്യമാക്കുന്നു. ഒരു ലക്ഷം രൂപയാണ് ഈ ഒരു പദ്ധതി വഴി സർക്കാർ നടപ്പിലാക്കുന്നത്, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ പൈസ തിരിച്ചടക്കേണ്ടതില്ല എന്നതാണ്. APL, BPL എന്ന വ്യത്യാസമില്ലാതെ ഈ സഹായം ലഭ്യമാകും. ആട് വളർത്തൽ, പശു വളർത്തൽ, കോഴി വളർത്തൽ എന്നിങ്ങനെയുള്ള ഫാർമിംഗ് നടത്തുന്നവർക്ക് ഒക്കെയും ഈ സഹായം കിട്ടും.
കർഷകർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഒക്കെ ഇത് ലഭിക്കുന്നുണ്ട്. ഈ ആനുകൂല്യം ലഭിക്കാൻ തൊഴിലുറപ്പ് ഡിപാർട്മെന്റ് അസിസ്റ്റന്റ് എൻജിനീയർ, അല്ലെങ്കിൽ ഓവർസിയർ എന്നിവരെ കാണുക. നമ്മുടെ കാര്യങ്ങൾ, അല്ലെങ്കിൽ പദ്ധതിയെ കുറിച് അവരെ ബോധിപ്പിച്ച ശേഷം അപക്ഷ നൽകണം ശേഷം നമ്മൾ കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വന്ന് അന്വേഷിക്കും. അവർ നിർദേശിക്കുന്ന രൂപത്തിലാണ് നമ്മൾ കൂട് നിർമ്മിക്കേണ്ടത്.
അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ നമ്മൾ കൂട് പണിതതിന്റെയും ചിലവായ തുകയുടെയും ഒരു GST ബിൽ സമർപ്പിക്കണം. ഉദ്യോഗസ്ഥർ വിലയിരുത്തിയതിന് ശേഷം നമുക്ക് നനമ്മൾ ചിലവാക്കിയ തുക തിരിച്ചു കിട്ടുന്നതായിരിക്കും. ഒരുലക്ഷത്തി ഇരുപതിനായിരം മാത്രമാണ് ഈ ഒരു പദ്ധതിയുടെ കീഴിൽ നിങ്ങൾക്ക് ചിലവാക്കാൻ സാധിക്കുകയുള്ളു, അതിൽ തന്നെ ഒരു ലക്ഷം മാത്രമാണ് നിങ്ങൾക്ക് സർക്കാരിൽ നിന്നും തിരിച്ചു കിട്ടുക. 4.5 മീറ്റർ നീളം 2. 5 മീറ്റർ വീതിയുമുള്ള ഒരു ആട്ടിൻ കൂടാണ് ഇതുവഴി നമുക്ക് പണിയാൻ സാധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ
തൊഴിലുറപ്പ് പദ്ധതിയിൽ കരാർ തൊഴിലാളികളെ നിയമിക്കുന്നു.