സിക്കിമിന് ശേഷം 100% ശതമാനം ഓർഗാനിക് പദവി നേടി ലക്ഷദ്വീപും കാർഷികമേഖലയിൽ വൻ മുന്നേറ്റത്തിന് ഉദാത്ത മാതൃകയായി യായിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേന്ദ്രഭരണപ്രദേശം ആണ് ലക്ഷദ്വീപ്. 36 ദ്വീപുകൾ ഉൾക്കൊള്ളുന്ന 32 ചതുരശ്ര കിലോമീറ്റർ 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം ആണ് ലക്ഷദ്വീപ്. ലക്ഷദ്വീപിലെ മുഴുവൻ പ്രദേശങ്ങളും ജൈവ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നിലുള്ള ഘടകം കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെ അവർ നടത്തിവരുന്ന കാർഷിക പ്രവർത്തനങ്ങളാണ്. ഈ നേട്ടം 2016 ജനുവരിയിൽ കൈവരിച്ച സംസ്ഥാനമാണ് സിക്കിം. 100 ശതമാനം ഓർഗാനിക് സംസ്ഥാനമായി അന്ന് സിക്കിം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജനവാസമുള്ള പത്തു ദ്വീപുകളിൽ ആയി 12,450 കർഷകരാണ് ഉള്ളത്. അവിടത്തെ പ്രധാന വിള തെങ്ങാണ്. എട്ട് ലക്ഷത്തോളം തെങ്ങുകൾ ഉണ്ടെന്ന് കണക്ക് രേഖപ്പെടുത്തുന്നു. 2000 ടണ്ണോളം പച്ചക്കറി ഉൽപാദനവും ഇവിടെ സാധ്യമാകുന്നുണ്ട്. ഈയൊരു പ്രഖ്യാപനത്തിലൂടെ തേങ്ങാപ്പാൽ, ഉണങ്ങിയ തേങ്ങ തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ ഓർഗാനിക് പ്രീമിയം വിഭാഗത്തിൽ വിപണിയിലെത്തിക്കാൻ കഴിയുമെന്നും കൂടുതൽ വരുമാനം ഉണ്ടാക്കാം എന്നും കർഷകർ പറയുന്നു. എന്ത് തന്നെയായാലും ഈ പ്രഖ്യാപനം വഴി ലക്ഷദ്വീപ് കാർഷിക വിപണന രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യം വെയ്ക്കുന്നു.
അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക.
എല്ലാ ചെടികളും പൂവിടാൻ ഒരു വിദ്യ!
മീൻ വേസ്റ്റും മീൻ കഴുകിയ വെള്ളവും ഇനി വെറുതെ കളയല്ലേ!