Updated on: 16 May, 2023 7:29 PM IST
മത്സ്യവ്യവസായത്തിൽ സാധ്യതകളേറെ നവീന ആശയങ്ങളുമായി ഫിഷറീസ് ബി ടു ബി മീറ്റ്

തൃശ്ശൂർ: മൽസ്യവ്യവസായത്തിലെ നവീന സാധ്യതകൾ, ലാഭകരമായ രീതികൾ എന്നിവ പരിചയപ്പെടുത്തി ഫിഷറീസ് വകുപ്പ്. എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ ബിസിനസ് ടു ബിസിനസ് മീറ്റിലാണ് മൽസ്യമേഖലയിലെ പുത്തൻ അറിവുപകർന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)

മത്സ്യ ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ്, ഉത്പാദനത്തിന്റെ പ്രതിസന്ധികൾ, എങ്ങനെ കൂടുതൽ ലാഭം നേടാം, ന്യായവില ലഭ്യമാക്കാം തുടങ്ങിയ കര്യങ്ങൾ മീറ്റിൽ ചർച്ച ചെയ്യുകയുണ്ടായി. മൽസ്യകൃഷിക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിൽപനയും വാങ്ങലും ആണ് പ്രധാനമായും ബി ടൂ ബി മീറ്റിൽ പരിചയപ്പെടുത്തിയത്.

ബന്ധപ്പെട്ട വാർത്തകൾ: 6,000 കോടി രൂപ നിക്ഷേപവുമായി പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന..കൂടുതൽ കൃഷി വാർത്തകൾ..

ചേലക്കര പോളി ടെക്നിക് ഇലക്ട്രോണിക് മൂന്നാം വർഷ വിദ്യാർത്ഥികൾ ആയ സിബിനും സംഘവും അവതരിപ്പിച്ച അക്വാ ടോണിക് ബേസ് ആയി വിഷരഹിത മൽസ്യം ഉണ്ടാക്കാനുള്ള കൃഷി മോഡൽ അവതരിപ്പിച്ചു. അവർ വികസിപ്പിച്ച ഓട്ടോ കൺട്രോൾ മൊഡ്യൂൾ സിസ്റ്റം ശ്രദ്ധേയമായി. വെള്ളത്തിന്റെ ഗുണ നിലവാരം കൃത്യമാക്കൻ അവർ വികസിപ്പിച്ച സിസ്റ്റം വഴി കഴിയും. പ്രേക്ഷകരുടെ സംശയങ്ങൾക്ക് വിദ്യാർത്ഥികൾ മറുപടി നൽകി.

മൽസ്യ മേഖലയിലെ ഉത്പാദകർക്കും വിതരണക്കാർക്കും സംശയങ്ങൾ നേരിട്ടു ചോദിച്ചു മനസ്സിലാക്കാൻ അവസരമുണ്ടായി.

ഫിഷരീസ്‌ അസിസ്റ്റന്റ് ഡയറക്ടർ ലിസി പി. ഡി., ചാലക്കുടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ജീബിന എൻ. എം., അസിസ്റ്റന്റ് ഫീഷറീസ് ഓഫിസർ ജോമോൾ സി. ബേബി തുടങ്ങിയവർ മീറ്റിൽ പങ്കെടുത്തു.

English Summary: Fisheries B2B meet; with most innovative ideas in the fish industry
Published on: 16 May 2023, 07:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now