Updated on: 12 October, 2022 12:48 PM IST
മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നടപടി കടുപ്പിച്ച് ഫിഷറീസ് വകുപ്പ്

കണ്ണൂർ ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനും നിയമലംഘനങ്ങള്‍ തടയാനും ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ പിഴ ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കും. 2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് നടപടിയെടുക്കുക.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവയില്ലാതെ മത്സ്യബന്ധന ഉരുവോ സ്വതന്ത്ര വലയോ ഉപയോഗിക്കാന്‍ അനുവദിക്കില്ല. വേലിയേറ്റ സമയത്ത് ഉറപ്പിച്ച യന്ത്രം ഉപയോഗിച്ചും നാല് മീറ്ററില്‍ കൂടുതല്‍ വായ്വട്ടമുളള കുറ്റിവല അഥവാ ഊന്നിവല ഉപയോഗിച്ചുമുളള മത്സ്യബന്ധനം തടയും.

പ്രജനനത്തിന് സഹായകരമായ വസ്തുക്കള്‍ സ്വകാര്യമായി സ്ഥാപിച്ചുളള മത്സ്യബന്ധനം, സംരക്ഷിത മത്സ്യപ്രദേശങ്ങളില്‍ നിന്നോ സംരക്ഷിത മത്സ്യസങ്കേതങ്ങളില്‍ നിന്നോ ഉളള മത്സ്യബന്ധനം, അഴിമുഖത്ത് നിന്ന് കായല്‍ ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ വരെയുളള ദൂരത്തില്‍ ഊന്നിവല ഉപയോഗിച്ചുളള മത്സ്യബന്ധനം, പാലങ്ങള്‍ക്ക് ഇരുവശങ്ങളിലായി 50 മീറ്റര്‍ വരെയുളള ദൂരപരിധിയില്‍ പൊതു ജലാശയങ്ങളില്‍ മത്സ്യങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലുളള മത്സ്യബന്ധനം, ഇരുപത് വാട്സില്‍ കൂടുതല്‍ ശക്തിയുളള ഇലക്ട്രിക് വിളക്കുകള്‍ ഉപയോഗിക്കല്‍, പൊതുജലാശയത്തിന്റെ വീതിയുടെ അമ്പതു ശതമാനത്തില്‍ കൂടുതല്‍ തടസ്സപ്പെടുത്തല്‍ എന്നിവ അനുവദിക്കില്ല.

തോട്ട പൊട്ടിക്കല്‍, വിഷം കലര്‍ത്തല്‍, വെളളത്തിലൂടെ വൈദ്യുതി കടത്തി വിടല്‍ എന്നിവയും കര്‍ശനമായി തടയും. ഒരു മീറ്ററില്‍ കൂടുതല്‍ നീളമോ വീതിയോ ഉളള വലകളില്‍ കണ്ണി വലിപ്പം 20 മില്ലീമീറ്റര്‍ കുറയാന്‍ പാടില്ല. മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസ്സം സൃഷ്ടിക്കുന്ന നിര്‍മ്മിതികളോ ജലാശയങ്ങളില്‍ മലിനവസ്തുക്കള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവ നിക്ഷേപിക്കാനോ പാടില്ല.

ക്വാറന്റൈന്‍ നടപടിക്കും ഗുണമേന്മാ പരിശോധനക്കും വിധേയമാക്കാതെ മത്സ്യകൃഷിക്കായി രാജ്യത്തിന് പുറത്തുളള മത്സ്യത്തെയും അവയുടെ വിത്തുകളെയും ഉപയോഗിക്കരുത്.

ഒരു വ്യക്തിക്ക് 100 ഘനമീറ്റര്‍ വിസ്തൃതിയില്‍ കൂടുതല്‍ മത്സ്യക്കൂടുകളും, 25 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ കൂടുതലായി തട്ടുകളും, 100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലായി വലവളപ്പുകളും അനുവദനീയമല്ല.

രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ മത്സ്യക്കൃഷി ചെയ്യുന്നവര്‍ക്കെതിരെയും പൊതുജലാശയങ്ങളില്‍ നിന്നും അനുമതിയില്ലാതെ മത്സ്യവിത്ത് ശേഖരിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഫിഷറീസ് മേധാവി അറിയിച്ചു. പൊതുജലാശയങ്ങളില്‍ ഇത്തരത്തിലുളള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഫിഷറീസ് മേധാവിയുടെ 0497 2731081 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പാൽ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക്: ജെ ചിഞ്ചുറാണി

English Summary: Fisheries department to take strict measures to protect fish resources
Published on: 11 October 2022, 03:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now