തിരുവനന്തപുരം: മത്സ്യവകുപ്പിന്റെ സോഫ്റ്റ്‌വെയറായ FIMS (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) ഇനിയും രജിസ്റ്റർ ചെയ്യാത്ത ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും, പെൻഷണർമാരും അതാത് മത്സ്യബോർഡ് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് ഡിസംബർ 31നകം തന്നെ FIMS ൽ (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) അവരുടെ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.
ഇതിനായി മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആശ്രിതരുടെ ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ചുമതലയുള്ള ഫിഷറീസ് ഓഫീസറുമായി ബന്ധപ്പെടണം. പെൻഷൻ കൈപ്പറ്റിയവർ പെൻഷൻ പാസ്ബുക്ക് ഹാജരാക്കണം. ക്ഷേമനിധി പാസ്ബുക്കിൽ 12 അക്ക FIMS ID നമ്പർ ലഭിച്ചവരും, മത്സ്യവകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവരും വീണ്ടും FIMS ൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല എന്നും മത്സ്യബോർഡ് കമ്മിഷണർ അറിയിച്ചു.
Fishermen and related workers and pensioners who have not yet registered with FIMS (Fisheries Information Management System), the software of the Department of Fisheries, should register their name information in FIMS (Fisheries Information Management System) by December 31 by contacting the respective Fisheries Board Fisheries Office.
For this, the fisherman should contact the in-charge Fisheries Officer with copies of Passbook, Aadhaar Card, Ration Card, Bank Passbook and Aadhaar Card of dependents. Pensioners should produce their pension passbook. The Fisheries Board Commissioner said that those who have received 12-digit FIMS ID number in the Welfare Passbook and those who are getting benefits under the Savings Relief Scheme implemented by the Fisheries Department do not need to re-register in FIMS.