Updated on: 16 July, 2025 4:45 PM IST
കാർഷിക വാർത്തകൾ

1. വനം വകുപ്പിന്റെ 2025 ലെ വനമിത്ര പുരസ്‌കാരത്തിന് ആലപ്പുഴ ജില്ലയില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. സാമൂഹ്യ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജൈവവൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്നിവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് വനമിത്ര പുരസ്‌കാരം. അപേക്ഷകര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 31ന് മുമ്പായി കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റായ www.forest.kerala.gov.in മുഖേന രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0477-2246034 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.

2. ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന വികസനകേന്ദ്രത്തില്‍ ജൂലൈ 21 മുതല്‍ 26 വരെ 'ശാസ്ത്രീയ പശു പരിപാലനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിലോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖേനയോ ക്ഷീരകര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഈ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തവര്‍ക്ക് അവസരം ലഭിക്കുന്നതല്ല. ജൂലൈ 18-ാം തീയതി വൈകുന്നേരം അഞ്ചു മണിക്കകം 80893 91209, 0476 2698550 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കുന്നവര്‍ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം.

3. സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതാണ് മഴ ശക്തമാകാന്‍ കാരണം. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലേർട്ടും ബാക്കി ഒൻപത് ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ 19-ാം തീയതി വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

English Summary: Scientific Cow Husbandry: Training Program, Vanamitra Award: Applications invited.... more Agriculture News
Published on: 16 July 2025, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now