Updated on: 19 May, 2022 6:30 PM IST
സ്‌നേഹതീരം വായ്പാ പദ്ധതിക്ക് നാളെ തുടക്കം

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മപദ്ധതിയിൽ  മത്സ്യതൊഴിലാളികൾക്കായി നടപ്പാക്കുന്ന സ്‌നേഹതീരം വായ്പാ പദ്ധതിക്ക് നാളെ തുടക്കം.കോട്ടയം കുമരകം ആറ്റാമംഗലം സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ രാവിലെ 10ന് ഫിഷറീസ് - സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കിസാൻ ക്രെഡിറ്റ് കാർഡ് - എന്താണ് , ആർക്കൊക്കെ ഉപയോഗിക്കാം , എങ്ങനെ അപേക്ഷിക്കാം - എല്ലാം അറിയാം

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, ഗ്രാമ പഞ്ചായത്തംഗം വി.സി. അഭിലാഷ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് ഡയറക്ടർ കെ.ജെ. ഫിലിപ്പ് കുഴികുളം, സഹകരണസംഘം രജിസ്ട്രാറും ഫിഷറീസ് വകുപ്പ് ഡയറക്ടറുമായ ഡോ. അദീല അബ്ദുള്ള, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, വിവിധ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ. കേശവൻ, എ.വി തോമസ്, ഫിലിപ്പ് സ്‌കറിയ എന്നിവർ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാവ്യതിയാനം: മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കാലാവസ്ഥാധിഷ്ടിത ഇൻഷുറൻസ് വേണമെന്ന് ആവശ്യം

സ്‌നേഹതീരം വായ്പാ പദ്ധതി ഇങ്ങനെ

തീരദേശജില്ലകളിലെയും ഉൾനാടൻ മത്സ്യബന്ധന മേഖലകളിലെയും മത്സ്യബന്ധന-വിപണന-സംസ്‌ക്കരണ  തൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതാണ് സ്‌നേഹതീരം വായ്പാ പദ്ധതി. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ സാഫുമായി ( സൊസൈറ്റി ഫോർ അസിസ്റ്റൻസ് റ്റു ഫിഷർ വുമൺ) ചേർന്നാണ് പദ്ധതി നടപ്പാക്കുക. സാഫിൽ അംഗത്വമുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് ഒമ്പതു ശതമാനം പലിശ നിരക്കിൽ പരമാവധി 50,000 രൂപ വായ്പ ലഭിക്കും. 52 ആഴ്ചയാണ് തിരിച്ചടവ് കാലാവധി. 

പദ്ധതി നടത്തിപ്പ് നിരീക്ഷിക്കുന്നതിന് സംഘം തലത്തിൽ പ്രസിഡന്റ് ചെയർമാനായും സെക്രട്ടറി കൺവീനറായും താലൂക്ക് തലത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായും അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കൺവീനറായും ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജോയിന്റ് രജിസ്ട്രാർ (ജനറൽ) കൺവീനറായും സംസ്ഥാനതലത്തിൽ സഹകരണ വകുപ്പ് മന്ത്രി ചെയർമാനായും സഹകരണസംഘം രജിസ്ട്രാർ കൺവീനറുമായ മോണിറ്ററിംഗ് കമ്മിറ്റികളും പ്രവർത്തിക്കും.
 

ബന്ധപ്പെട്ട വാർത്തകൾ: പെയ്തൊഴിയാതെ പേമാരി

English Summary: fishermen scheme snehatheeram
Published on: 19 May 2022, 01:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now