Updated on: 3 February, 2023 11:07 AM IST
Food Corporation of India's first tender, flour millers purchased wheat in lowest MSP of 42%

രാജ്യത്തെ ആട്ടയും മൈദയും നിർമ്മിക്കുന്ന ഫ്ലോർ മില്ലുകൾ, കഴിഞ്ഞയാഴ്ച എഫ്‌സിഐയുടെ ആദ്യ ടെൻഡറിലൂടെ സർക്കാർ ഓപ്പൺ മാർക്കറ്റിൽ വിറ്റ ഗോതമ്പിന്റെ 42% ഏറ്റവും കുറഞ്ഞ താങ്ങുവിലയ്ക്ക് ശേഖരിച്ചു. കർഷകരിൽ നിന്ന് ധാന്യങ്ങൾ വാങ്ങുന്ന സർക്കാർ ഏജൻസിയായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) ചെയർമാൻ പറഞ്ഞു. ഓപ്പൺ മാർക്കറ്റിൽ ധാന്യം വിൽക്കുമെന്ന എഫ്‌സിഐയുടെ പ്രഖ്യാപനത്തിന് ശേഷം, കഴിഞ്ഞയാഴ്ച ആഭ്യന്തര ഗോതമ്പ് വില 6 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. എഫ്‌സിഐ വെയർഹൗസുകളിൽ നിന്നുള്ള ഗോതമ്പ് നീക്കം ആരംഭിച്ചതിന് ശേഷം വില ഇനിയും കുറയുമെന്ന് ഗോതമ്പ് പ്രോസസ്സറുകൾ പറഞ്ഞു.

ഓപ്പൺ മാർക്കറ്റിൽ ഗോതമ്പ് വില കുറക്കുന്നതിനായി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (OMSS) പ്രകാരം 30 ദശലക്ഷം ടൺ ഗോതമ്പ് വിൽക്കുമെന്ന് എഫ്സിഐ ജനുവരി 25ന് പ്രഖ്യാപിച്ചിരുന്നു. ഓപ്പൺ മാർക്കറ്റിലെ റെക്കോർഡ് ഗോതമ്പ് വില കർഷകരെ എഫ്സിഐക്ക് വിൽക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കും. അതിനാൽ ഇത് കേന്ദ്രത്തിന്റെ സംഭരണ പ്രവർത്തനങ്ങളെ ബാധിക്കും. കഴിഞ്ഞയാഴ്ച FCI പുറപ്പെടുവിച്ച ആദ്യ ടെൻഡറിൽ, 22 ലക്ഷം ടൺ ഗോതമ്പിൽ 9.26 ലക്ഷം ടൺ ഗോതമ്പ് വിജയകരമായി ലേലം ചെയ്തുവെന്ന് എഫ്സിഐ ചെയർമാൻ പറഞ്ഞു.

2022 ലെ റാബി സീസണിൽ ഉൽപ്പാദനം കുറഞ്ഞു, രാജ്യത്ത് ഉഷ്ണതരംഗത്തിന് ശേഷം ഇന്ത്യ ഗോതമ്പിന്റെ ക്ഷാമം നേരിടുന്നു. കയറ്റുമതിയും സ്വകാര്യ വാങ്ങലും സർക്കാർ സംഭരണത്തിന് ആവശ്യമായ ഗോതമ്പ് അവശേഷിപ്പിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. അടുത്തയാഴ്ച മുതൽ ഗോതമ്പ് ലിഫ്റ്റിംഗ് ആരംഭിക്കുമെന്ന് FCI ചെയർമാൻ പ്രതീക്ഷിക്കുന്നു. വരും ആഴ്ചകളിൽ FCI പുറപ്പെടുവിക്കുന്ന എല്ലാ ടെൻഡറുകളിലും, വിപണി കൂടുതൽ തണുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന്, FCI ചെയർമാൻ പറഞ്ഞു. OMSS (Open Market Sales Scheme) പദ്ധതിയെത്തുടർന്ന് കഴിഞ്ഞയാഴ്ച കുത്തനെ ഇടിഞ്ഞ ഗോതമ്പ് വില, കുറഞ്ഞ വിലയിൽ തന്നെ തുടരുന്നു. 

പശ്ചിമ ബംഗാളിൽ ഗോതമ്പ് വില കിലോഗ്രാമിന് 28 രൂപയിൽ തുടരുന്നു. വരും ആഴ്ചകളിൽ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു, എന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള ഗോതമ്പ് പ്രോസസർ പറഞ്ഞു. എഫ്‌സിഐ ഗോതമ്പിനൊപ്പം, വരാനിരിക്കുന്ന വിളവെടുപ്പിൽ നിന്ന് ഗോതമ്പിന്റെ സമ്മർദ്ദം ക്രമേണ വർദ്ധിക്കും. കിഴക്കൻ ഇന്ത്യയിൽ ഗോതമ്പ് വില, വടക്കൻ ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. മിക്ക സ്ഥലങ്ങളിലും കരുതൽ വിലയേക്കാൾ 50-70 രൂപ / ക്വിന്റലിന് ഗോതമ്പിന്റെ ലേലം ലഭിച്ചതായി മില്ലർമാർ പറഞ്ഞു. എഫ്‌സിഐ വാഗ്ദാനം ചെയ്യുന്ന ഗോതമ്പിന്റെ ഗുണനിലവാരം ഉയർന്നതല്ലെന്ന് ചില വ്യാപാരികൾ അവകാശപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: 6,000 കോടി രൂപ നിക്ഷേപവുമായി പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന..കൂടുതൽ കൃഷി വാർത്തകൾ..

English Summary: Food Corporation of India's first tender, flour millers purchased wheat in lowest MSP of 42%
Published on: 03 February 2023, 11:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now