Updated on: 5 May, 2023 9:41 PM IST
രാജ്യത്തുടനീളം ആരോഗ്യകരവും ശുചിത്വവുമുള്ള ഫുഡ് സ്ട്രീറ്റുകൾ വികസിപ്പിക്കുന്നതിനുള്ള ‘ഫുഡ് സ്ട്രീറ്റ് പദ്ധതി’

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ആരോഗ്യ മന്ത്രാലയത്തിലെയും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (എഫ്എസ്എസ്എഐ) മുതിർന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് രാജ്യത്തുടനീളം ആരോഗ്യകരവും ശുചിത്വവുമുള്ള 100 ഫുഡ് സ്ട്രീറ്റുകൾ അഥവാ ഭക്ഷണ തെരുവുകൾ വികസിപ്പിക്കുന്നതിനുള്ള ‘ഫുഡ് സ്ട്രീറ്റ് പദ്ധതിഅവലോകനം ചെയ്തു.

ഭക്ഷ്യവ്യാപാര മേഖലയിലും സമൂഹത്തിലും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക, അങ്ങനെ ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഭക്ഷ്യ തെരുവുകൾ പ്രവർത്തനക്ഷമമാക്കുന്നതിന്, ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ഇത്തരം 100 ഫുഡ് സ്ട്രീറ്റുകളെ പിന്തുണയ്ക്കുന്നതിനുള്ള പ്രാരംഭ പദ്ധതിക്കായി ഒരു ഫുഡ് സ്ട്രീറ്റിന് ഒരു കോടി രൂപ വീതം  സഹായം നൽകും. എഫ്എസ്എസ്എഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഈ ഭക്ഷണ തെരുവുകളുടെ ബ്രാൻഡിംഗ് നടത്തുമെന്ന വ്യവസ്ഥയോടെ സഹായധനം 60:40 അല്ലെങ്കിൽ 90:10 എന്ന അനുപാതത്തിലായിരിക്കും നൽകുക .

സുരക്ഷിതമായ കുടിവെള്ളം, കൈകഴുകൽ - ടോയ്‌ലറ്റ് സൗകര്യങ്ങൾ, പൊതുസ്ഥലങ്ങളിൽ ടൈൽ പാകിയ തറ, ഉചിതമായ ദ്രാവക-ഖരമാലിന്യ നിർമാർജനം, ഡസ്റ്റ് ബിന്നുകൾ, പൊതു സംഭരണ സ്ഥലം, വെളിച്ചം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് സാമ്പത്തിക സഹായം നൽകുന്നത്.

എഫ്എസ്എസ്എഐയുടെ സാങ്കേതിക പിന്തുണയോടെ, ഭവന-നഗരകാര്യ മന്ത്രാലയവുമായി (MoHUA) സംയോജിപ്പിച്ച് NHM മുഖേനയാണ് ഈ സംരംഭം നടപ്പിലാക്കുക. ഭക്ഷ്യ തെരുവുകളുടെ രൂപകല്പന, എസ്ഒപി തയ്യാറാക്കൽ, ഹസാർഡ് അനാലിസിസ് ആൻഡ് ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് (എച്ച്എസിസിപി) പ്രോട്ടോക്കോൾ പ്രകാരം പരിശീലനം നൽകൽ എന്നിവയ്ക്കുള്ള സഹായം സാങ്കേതിക സഹായത്തിൽ ഉൾപ്പെടും.

സംസ്ഥാനാടിസ്ഥാനത്തിലുള്ള ഭക്ഷണ തെരുവുകളുടെ നിർദ്ദേശിത പട്ടികയിൽ കേരളത്തിന് നാലെണ്ണമാണ് ശുപാർശ ചെയ്തിട്ടുള്ളത്:

English Summary: 'Food Street Project' to develop healthy n hygienic food streets across country
Published on: 05 May 2023, 09:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now