ഗുജറാത്തിലെ കച്ച് ജില്ലയിൽ ഒരു പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായി തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് പാഴ്‌സൽ വിതരണം ചെയ്തു. പുതിയ സംവിധാനത്തിനു കീഴിൽ 25 മിനിറ്റിനുള്ളിൽ 46 കിലോമീറ്റർ ദൂരം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം തപാൽ വകുപ്പ് ഭുജ് താലൂക്കിലെ ഹബായ് ഗ്രാമത്തിൽ നിന്ന് കച്ച് ജില്ലയിലെ ഭചൗ താലൂക്കിലെ നേർ ഗ്രാമത്തിലേക്ക് ഡ്രോൺ വഴി കത്തുകൾ അയച്ചതായി അഹമ്മദാബാദിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് വ്യക്തമാക്കിയത്. ഇതോടെ ഭാവിയിൽ ഡ്രോൺ വഴി വീട്ടുപടിക്കല്‍ കത്തുകളും മറ്റും എത്താനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ്: 95 രൂപ നിക്ഷേപിച്ച് 14 ലക്ഷം രൂപ നേടാം
ഇന്ത്യൻ തപാൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഡ്രോണുകൾ വഴി സേവനം നൽകുന്നതെന്നു പി.ഐ.ബി. കൂട്ടിച്ചേർത്തു. കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ദേവുസിൻ ചൗഹാനും ഇക്കാര്യം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചു. മന്ത്രിയുടെ ട്വീറ്റ് പ്രകാരം ഒരു മെഡിക്കൽ പാഴ്‌സലാണ് ഡ്രോൺ വഴി ഡെലിവർ ചെയ്തത്.
ബന്ധപ്പെട്ട വാർത്തകൾ: ആധാർ എൻറോൾമെൻ്റ്, അപ്ഡേറ്റ് എന്നിവ ഇനി വളരെ എളുപ്പം
ഡ്രോണുകൾ വഴിയുള്ള ഡെലിവറികളുടെ ചെലവ്, രണ്ട് കേന്ദ്രങ്ങൾക്കിടയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം, ഡെലിവറി പ്രക്രിയയിൽ നേരിടേണ്ടി വരുന്ന റോഡ് തടസങ്ങൾ തുടങ്ങിയ കാര്യങ്ങളും ഇതുവഴി വിശകലനം ചെയ്യാൻ സാധിച്ചെന്നാണു റിപ്പോർട്ട്. ഇക്കാര്യങ്ങൾ വിശദമായി പഠിച്ചശേഷം വാണിജ്യപരമായി വിജയമാണെങ്കിൽ, തപാൽ പാഴ്‌സൽ ഡെലിവറി സേവനങ്ങൾ വേഗത്തിലാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: കർഷകരെ ശാക്തീകരിക്കുന്നതിൽ ഡ്രോണുകൾ നിർണായകം: ഭാരത് ഡ്രോണ്‍ മഹോത്സവിൽ പ്രധാനമന്ത്രി
രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ ഉത്സവമായ 'ഭാരത് ഡ്രോൺ മഹോത്സവ് 2022' വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കൃഷി, കായികം, പ്രതിരോധം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സ്വകാര്യ മേഖലയിൽ ഡ്രോണുകൾ വഴിയുള്ള ചരക്കു നീക്കത്തിനുള്ള പരീക്ഷണങ്ങൾ തുടങ്ങിയിട്ട് നാളുകളായി. ഇതിനിടെയാണ് പോസ്റ്റ് ഓഫീസും സമാന നീക്കങ്ങളിലേക്കു നീങ്ങുന്നത്. വേഗത്തിലുള്ള നടപടികൾ പോസ്റ്റ് ഓഫീസിന് മേഖലയിൽ മേൽകൈ നൽകുമെന്നാണു വിലയിരുത്തൽ.