Updated on: 4 December, 2020 11:19 PM IST

എറണാകുളം:  Eranakulam : പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തമുഖങ്ങളില്‍ ഓടിയെത്തേണ്ട റവന്യൂ ജീവനക്കാര്‍ക്ക് ആത്മവിശ്വാസം ഉറപ്പാക്കുന്ന വിധത്തില്‍ വിവിധ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു മഴക്കോട്ടുകള്‍, ടോര്‍ച്ച്, കുടകൾ,  ഗംബൂട്ടുകള്‍ തുടങ്ങിയ സഹായഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ വിവിധ ഓഫീസുകളിൽ ലഭ്യമാക്കുന്നത്.

എല്ലാ വില്ലേജുകളിലും ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളും  ലഭ്യമാക്കുമെന്ന് സഹായഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. will provide the necessary life-saving equipment in all the villages Said Suhas District Collector Eranakulam

മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ്  ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വിവിധ സഹായഉപകരണങ്ങള്‍ വിതരണം ചെയ്തത്.

വിവിധ റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലേക്കും താലൂക്കുകളിലേക്കുമായി 850 മഴക്കോട്ടുകള്‍, ഗം ബൂട്ടുകള്‍, 250 കുടകള്‍, 200 ടോര്‍ച്ചുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്.

അടുത്തമാസത്തോടെ വില്ലേജുകളില്‍ ചെറുവഞ്ചികള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് അറിയിച്ച ജില്ലാ കളക്ടര്‍, ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ രണ്ട് പ്രളയകാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കി ഫീല്‍ഡ് പ്രവര്‍ത്തനം നടത്തുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നൽകുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ ആദ്യത്തെ സുസജ്ജമായ റെവന്യൂ സംവിധാനം ജില്ലയില്‍ ഒരുക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അപ്പോളോ ടയേഴ്‌സിന്റെ സഹായത്തോടെയാണ് ജീവനക്കാര്‍ക്കാവശ്യമായ സഹായഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്.

കളക്ട്രേറ്റിൽ എ.ഡി.എം സാബു കെ. ഐസക്കിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ജില്ലാ കളക്ടറില്‍ നിന്നും ആദ്യമായി സഹായ ഉപകരണങ്ങൾ  ഏറ്റുവാങ്ങി. തുടര്‍ന്ന് വിവിധ റെവന്യൂ ഡിവിഷണല്‍ ഓഫീസുകളിലേക്കും താലൂക്കുകളിലേക്കുമുള്ള ഉപകരണങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍, അപ്പോളോ ടയേഴ്‌സ് യൂണിറ്റ് മേധാവി കെ. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍. ആര്‍ വൃന്ദാദേവി, പി. ബി സുനില്‍ ലാല്‍, അസി. കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ, റവന്യൂ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇടനിലക്കാരെ ഒഴിവാക്കി വാട്ടസ്ആപ്പിലെ കാര്‍ഷിക വിപണി

English Summary: For Revenue Employees Aid equipment such as raincoats, torches, umbrellas and gambots were provided.
Published on: 18 June 2020, 12:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now