കൊച്ചി:സ്വകാര്യഭൂമിയിലെ ശോഷിച്ചുവരുന്ന തടിയുല്പാദനം വര്‍ധിപ്പിക്കുന്നതിനും സര്‍വ്വ സാധാരണമായി ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനംവകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി .
തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വ്യക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
തൈകളുടെ എണ്ണം അനുസരിച്ച് മൂന്ന് തലങ്ങളിലായി അതായത് 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ) 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16000 രൂപ ധനസഹായം നല്‍കുന്നതാണ്.
Depending on the number of seedlings in three tiers i.e. 50 seedlings to 200 seedlings at Rs.50 per seedling, 201 to 400 seedlings at Rs.40 per seedling (minimum incentive subsidy of Rs. 16000 financial assistance will be given.
ആദ്യവര്‍ഷം ധനസഹായത്തിന്റെ പകുതി നല്‍കും. രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഒന്നുകൂടി അപേക്ഷ നല്‍കണം. വച്ച തൈകളുടെ വളര്‍ച്ച ഉറപ്പാക്കിയാണ് അടുത്ത ഗഡു വിതരണം ചെയ്യുന്നത്.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറം വനംവകുപ്പിന്റെ www.forest.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 30 തീയതിക്കകം എറണാകുളം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0484-2344761.