ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസും മുൻ കേരള ഗവർണറുമായ പി സദാശിവം (പളനിസാമി സദാശിവം) കൃഷി ജാഗരൺ സന്ദർശിച്ചു.ഐസിഎആർ ആനിമൽ സയൻസിലെ മുൻ ഡിഡിജിയും ദുവാസു മഥുരയിലെ മുൻ വൈസ് ചാൻസലർ ഡോ. കെ.എം.എൽ പഥക്, സോണാലിക ഗ്രൂപ്പ് സ്ട്രാറ്റജിക് അഫയേഴ്സ് ഹെഡ് ബിമൽ കുമാർ, പ്ലാന്റ് ബേസ്ഡ് ഫുഡ് ഇൻഡസ്ട്രി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് സേത്തി, അഗ്രി വിഷൻ സ്പീക്കർ ഡോ. വിവി സദാമതേ എന്നിവരും സന്നിഹിതരായിരുന്നു.
ഏവരേയും കൃഷി ജാഗരൺ അംഗങ്ങൾ കരഘോഷത്തോടെയാണ് വരവേറ്റത്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്ക്, ഡയറക്ടർ ഷൈനി ഡൊമിനിക്ക് എന്നിവർ ഉപഹാരം നൽകി അതിഥികളെ സ്വീകരിച്ചു.
ഒരു കർഷക കുടുംബത്തിൽ ജനിച്ച സദാശിവത്തിൻ്റെ ആഗ്രഹം മെഡിക്കൽ രംഗമായിരുന്നെങ്കിലും പിന്നീട് അദ്ദേഹം വക്കീൽ കുപ്പായമണിയുകയായിരുന്ന എന്ന് കൃഷി ജാഗരൺ അംഗങ്ങളോട് പറഞ്ഞു. 2014ൽ വിരമിച്ച ശേഷം 2019 വരെ കേരളത്തിൻ്റെ ഗവർണറായും അദ്ദേഹം സ്ഥാനമേറ്റു.
ചീഫ് ജസ്റ്റിസ് ആയിരുന്ന കാലഘട്ടത്തിൽ ഒട്ടേറെ വിധിപ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 2019 ന് ശേഷം ഇപ്പോൾ കൃഷിയിലാണ് അദേഹത്തിൻ്റെ ശ്രദ്ധ.. തന്റെ സ്വന്തം ഗ്രാമത്തിൽ ഏകദേശം 30 ഏക്കർ നിലത്ത് തെങ്ങ്, കരിമ്പ്, വാഴ കൃഷി എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ പദ്ധതികൾ ഒന്നും തന്നെ സാധാരണ കർഷകരിലേക്ക് എത്തുന്നില്ലെന്നും, അത്കൊണ്ട് തന്നെ പദ്ധതി സംബന്ധിച്ച വിവരങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രല്ല, എല്ലാ പ്രാദേശിക ഭാഷകളിലേക്കും മാറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കൃഷിജാഗരൺ കർഷകർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിച്ച അദ്ദേഹം കൃഷിജാഗരൻ്റെ മുന്നോട്ടുള്ള വളർച്ചയിൽ പിന്തുണ നൽകുമെന്നു വ്യക്തമാക്കി.
അഗ്രിക്കൾച്ചർ വേൾഡിൻ്റെ ഏറ്റവും പുതിയ എഡിഷൻ പ്രത്യേക പതിപ്പും പ്രകാശനം അദ്ദേഹം നിർവഹിച്ചു. അഥിതികളായി വന്ന എല്ലാവരും അവരവരുടെ കാഴ്ച്ചപ്പാടുകൾ വ്യക്തമാക്കുകയും കൃഷി ജാഗരൻ്റെ പ്രവർത്തികളെ അഭിനന്ദിക്കുകയും ചെയ്തു...
ബന്ധിപ്പെട്ട വാർത്തകൾ: Cyclone Biparjoy: നാശം വിതച്ച് ചുഴലിക്കാറ്റ്, ജാഗ്രത തുടരണമെന്ന് അറിയിച്ച് IMD