Updated on: 21 February, 2022 10:13 AM IST
ഈ വാരത്തെ കാർഷിക വാർത്തകൾ

1.കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമുഴിയില്‍ വച്ച് ഈ മാസം 21 മുതല്‍ 23 വരെ (21/02/2022 മുതല്‍ 23/02/2022 വരെ) ശാസ്ത്രീയ കറവപ്പശു പരിപാലനം എന്ന വിഷയത്തില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9.30 ന് പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446890889, 0496-2966041 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക

2.സ്വയംതൊഴില്‍ പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ നടത്തുന്ന സംരംഭങ്ങളില്‍ ബാങ്കുകളില്‍ നിന്നോ കേന്ദ്ര-സംസ്ഥാന ഏജന്‍സികളില്‍ നിന്നോ സ്വീകരിച്ചിരിക്കുന്ന ലോണുകളില്‍ ഒറ്റത്തവണ ടോപ് അപ്പ് ആയി തുക നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍ പദ്ധതികള്‍ നടത്തിവരുന്ന വിമുക്തഭടന്മാര്‍, അവരുടെ വിധവകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഇഎസ്എം ഐഡികാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്, പിപിഒ(ലഭ്യമാണെങ്കില്‍), സ്വയംതൊഴില്‍ സംരംഭത്തിന് ലോണ്‍ എടുത്തിട്ടുണ്ട് എന്ന് കാണിക്കുന്ന രേഖ എന്നിവ സമര്‍പ്പിക്കണം. ഫോണ്‍ 0468 2961104.

3.ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 20 മുതൽ 40 ശതമാനം വരെ സബ്‌സിഡി നൽകുന്നതിന് അനെർട്ട് നടപ്പാക്കുന്ന സൗര തേജസ് പദ്ധതിയിൽ ഉൾപ്പെടുന്നതിന് സ്‌പോട് രജിസ്‌ട്രേഷൻ നടത്താം. ഫെബ്രുവരി 22, 23 തീയതികളിൽ കോട്ടയം കളത്തിപ്പടിയിലുള്ള അനെർട്ട് ജില്ലാ ഓഫീസ്, ലോഗോസ് സെന്റർ, പൊൻകുന്നം, തീക്കോയി, തൃക്കൊടിത്താനം, വൈക്കം, പാലാ, കാണക്കാരി എന്നിവിടങ്ങളിലെ ഊർജ്ജ മിത്ര സെന്ററുകൾ, ചങ്ങനാശേരി നാഷണൽ പബ്ലിക് ട്രസ്റ്റ്, ഏറ്റുമാനൂർ അർച്ചന വുമൺ സെന്റർ, ഏറ്റുമാനൂർ ഐ.ടി.ഐ. എനർജി കൺസർവേഷൻ സൊസൈറ്റി, നീണ്ടൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് സ്‌പോട് രജിസ്‌ട്രേഷൻ. വിശദവിവരത്തിന് ഫോൺ: 9188119405, 0481 2575007.

4.കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും (കാംകോയില്‍) വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍ 40 ശതമാനം മുതല്‍ 80 ശതമാനം വരെ സൗജന്യ നിരക്കില്‍ ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ www.kamcoindia.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പ്പര്യമുളളവര്‍ കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്, അത്താണി 683585, എറണാകുളം എന്ന വിലാസത്തിലോ, 9400865666 എന്ന ഫോണ്‍ നമ്പരിലോ, marketing@kamcoindia.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Free Agricultural Training Programs on various subjects and farm implements are available up to 80% off

5.കേരള കാർഷിക സർവകലാശാല ഇ -പഠന കേന്ദ്രം “തേനീച്ച വളർത്തൽ " എന്ന വിഷയത്തില്‍ ഒരു ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. 20 ദിവസം ദൈർഘ്യമുള്ള ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഒൻപത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. MOOC പ്ലാറ്റ് ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥo പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കില്‍ സർട്ടിഫിക്കറ്റും നല്കുന്നതാണ്. സർട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്.
www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവർക്ക് ഫെബ്രുവരി 21 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.

6.വിളകളിൽ ഉൽപാദന വർധന ഉണ്ടാക്കുന്നതിനും വരൾച്ചയെ പ്രതിരോധിക്കുന്നതിനുമുള്ള ഹോമിയോ മരുന്നുകളുടെ പ്രയോഗം ഭാരതീയ കാർഷിക ഗവേഷണ കൗൺസിലോ കേരള കാർഷിക സർവകലാശാലയോ അംഗീകരിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കൃഷി വകുപ്പ്. കൃഷിസർവ-രോഗ കീട സംഹാരി, നവീന ജൈവകൃഷി സൂക്തം എന്നീ പേരുകളിൽ ചില ഹോമിയോ മരുന്നുകൾ സ്വകാര്യ വ്യക്തികളും ഏജൻസികളും പ്രചരിപ്പിക്കുന്നതിനെതിരേ കർഷകർ ജാഗ്രത പാലിക്കണം. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും കാർഷിക സർവകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള സസ്യ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

7.ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തില്‍ ഈ മാസം 21, 22 തീയതികളില്‍ ആട് വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0479 – 2457778 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

8. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ ഫെബ്രുവരി 21, 22 തീയതികളില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. എല്ലാ ദിവസവും രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 1.00 വരെയാണ് പരിശീലനം. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍ എന്നിവയാണ് പരിശീലനവിഷയങ്ങള്‍. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.
9. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം നടപ്പിലാക്കുന്ന ഓർക്കിഡ് പുഷ്പകൃഷി പദ്ധതിയിൽ ചേരുന്നതിനും പരിശീലനത്തിനും പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ www.jntbgri.res.in എന്ന വെബ് സൈറ്റിൽ നിന്നും ഫോം പൂരിപ്പിച്ച് 2022 ഫെബ്രുവരി 25 മുമ്പ് സമർപ്പിക്കേണ്ടതാണ്.

10. തിരുവനന്തപുരം: ക്ഷീരമേഖലയിലെ പദ്ധതികൾക്കും അനുകൂല്യങ്ങൾക്കും ഇനി ഈ പോർട്ടലിൽ ഒറ്റ ക്ലിക്കിൽ അപേക്ഷിക്കാം.
http://ksheerasree.kerala.gov.in ആധാർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ചും സ്വന്തമായും അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. കർഷകൻ്റെ പേര് ,മേൽവിലാസം, ബാങ്ക് എക്കൗണ്ട് വിവരങ്ങൾ, റേഷൻ കാർഡിൻ്റെ വിവരങ്ങൾ എന്നിവ ചേർത്താണ് റജിസ്റ്റർ ചെയ്യേണ്ടത്. കർഷകന് റജിസ്റ്റർ ചെയ്താൽ കിട്ടുന്ന സ്മാർട്ട് ഐ.ഡി.യും പാസ് വേർഡും ലഭ്യമാകും . ഇതുപയോഗിച്ചാണ് വിവിധ പദ്ധതികൾക്കായി അപേക്ഷിക്കേണ്ടത്.

English Summary: Free Agricultural Training Programs on various subjects and farm implements are available up to 80% off Know this week's Agricultural News
Published on: 21 February 2022, 08:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now