ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ (FKHA) നടത്തുന്ന ഹോട്ടല്‍ മാനേജ്മെന്റ് സ്ഥാപനത്തിലെ ഒരു വര്‍ഷത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സിന്റെ നാലാമത് ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിപ്പിക്കുക, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്‌സാണിത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ FKHA-യുടെ ഹോട്ടല്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്റ്റെഡ് (STED) കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. ഒക്ടോബര്‍ 17-ന് ക്ലാസുകള്‍ ആരംഭിക്കും.
ട്യൂഷന്‍ ഫീ, ഭക്ഷണം, താമസം, എന്നിവ സൗജന്യമായിരിക്കും. പ്രാക്ടിക്കല്‍ അടക്കമുള്ള റെഗുലര്‍ ക്ലാസ്സ് തുടങ്ങുമ്പോള്‍ മുതല്‍ മാസം തോറും ഓരോ വിദ്യാര്‍ത്ഥിക്കും. 4000/- രൂപ വീതം സ്‌റ്റൈപ്പെന്‍ഡും നല്‍കുന്നതാണ്. (യൂണിഫോം, സ്റ്റഡി മെറ്റീരിയല്‍സ്, STED കൗണ്‍സില്‍ പരീക്ഷ/ റെജിസ്‌ട്രേഷന്‍ ഫീസ്, എന്നിവയ്ക്ക് 4500 രൂപ രൂപയും, തിരിച്ചുകിട്ടാവുന്ന 3000 രൂപ കോഷന്‍ ഡെപ്പോസിറ്റ് എന്നിവയാണ് നല്‍കേണ്ടത്). പ്ലേസ്‌മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ihm.fkha.in - വഴി ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാം. വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചും അയയ്ക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ihm.fkha.in, +91 9946941942, 9074066693.