1. സംസ്ഥാന മത്സ്യഫെഡിന്റെ 2025 - 26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ 10 ലക്ഷം രൂപ പരിരക്ഷയുള്ള സ്‌കീമില്‍ ഏപ്രില്‍ 30 നകം പ്രീമിയം തുക അടച്ച് ഗുണഭോക്താക്കളാകുന്നതിന് അവസരം. മത്സ്യഫെഡ് അഫലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതാത് സംഘങ്ങള്‍ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) അടച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം. പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ / ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ പ്രൊജക്ട് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളിലോ 9526041270, 9526041123, 0497 2731257 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
2. കേരള കാർഷികസർവകലാശാല ഇ-പഠനകേന്ദ്രത്തിന്റെ ‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’ എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലനം മേയ് 15-ന് ആരംഭിക്കും. 20 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സിൽ സർവകലാശാല ശാസ്ത്രജ്ഞർ ക്ലാസുകൾ നൽകും. താത്പര്യമുള്ളവർ മേയ് 14-നകം http://www.celkau.in/MOOC/Register.aspx എന്ന ലിങ്കിൽ ക്ലിക് ചെയ്തു രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനം പ്രകാരം ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം വേനൽ മഴ തുടരുന്നതിനിടയിലും സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്നതാപനിലാമുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.