എറണാകുളം: ട്രോളിങ്ങ് നിരോധന കാലയളവില്‍ തൊഴില്‍ രഹിതരാകുന്ന യന്ത്രവല്‍കൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, ഫിഷിങ്ങ് ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍ക്കും, പീലിംങ്ങ് തൊഴിലാളികള്‍ക്കും സൗജന്യറേഷന്‍ ലഭിക്കുന്നതിനായി അപേക്ഷയും, സാക്ഷ്യപത്രവും, അതാതു മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറടര്‍ ആഫീസിലോ, വൈപ്പിന്‍ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ ആഫീസിലോ ജൂണ്‍ 30-ാം തീയതിക്കകം, നല്‍കേണ്ടതാണെന്ന് .ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്, റേഷന്‍കാര്‍ഡ് പകര്‍പ്പ് (എ.ആര്‍.ഡി നമ്പര്‍
ഉള്‍പ്പെടെ) എന്നിവ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫാറം അതാതു മത്സ്യഭവനുകളിലും, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫീസ് വൈപ്പിനിലും എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും, ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടത്തിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍ നമ്പര്‍ : 0484-2394476
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -1