വേനൽചൂട് കടുത്തു തുടങ്ങിയതോടെ പഴം വിപണിയിൽ വില്പന കൂടി.ദാഹം ശമിപ്പിച്ച് ഉന്മേഷം പ്രദാനം ചെയ്യുന്നതിനാൽ പഴങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഓരോ പഴവര്‍ഗത്തിനും വ്യത്യസ്‌ത ഗുണങ്ങളാണുള്ളത്. അതിനാൽ തന്നെ വിലയിലും വ്യത്യാസമുണ്ട്. ആവശ്യക്കാർ കൂടുന്നതിനാലും പഴങ്ങളുടെ ലഭ്യതയും അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്.
കഴിഞ്ഞ വർഷം ഈ നാളിൽ കോവിഡ് ഭീതിയുടെ തുടക്കം ആയതിനാൽ പഴങ്ങളുടെ മാത്രമല്ല എല്ലാത്തിന്റെയും മാർക്കറ്റ് ഇടിവായിരുന്നു. എന്നാൽ ഇന്ന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പഴങ്ങളുടെ വില്പന കൂടുതലാണ്.
ആപ്പിൾ വിപണിയിൽ ഗ്രീൻ ആപ്പിളും ഇറ്റലിയിൽ നിന്നുള്ള ഗാല ആപ്പിളുമാണ് താരം. കിലോയ്ക്ക് 220 രൂപയാണ് വില. തുർക്കിയിൽ നിന്നെത്തുന്ന റെഡ് ആപ്പിൾ 200 രൂപയ്ക്കും ഇന്ത്യയുടെ സ്വന്തo കശ്മീർ ആപ്പിൾ 180 രൂപയ്ക്കും ലഭിക്കും. നാഗ്പൂർ ഓറഞ്ചിന് വില കൂടുതൽ ആണ്.
കിലോയ്ക്ക് 80 രൂപയാണ്. വിദേശത്തു നിന്നെത്തുന്ന സിട്രസ് ഓറഞ്ചും വിപണിയിൽ ഉണ്ട്. കിലോ വില 140 രൂപയാണ്. മുന്തിരി വിപണിയിൽ കുരുവില്ലാത്ത കറുത്ത മുന്തിരിക്കാണ് ആവശ്യക്കാർ കൂടുതൽ. 140 രൂപയാണ് കിലോ വില.
കിലോയ്ക്ക് 80 രൂപയാണ്. വിദേശത്തു നിന്നെത്തുന്ന സിട്രസ് ഓറഞ്ചും വിപണിയിൽ ഉണ്ട്. കിലോ വില 140 രൂപയാണ്. മുന്തിരി വിപണിയിൽ കുരുവില്ലാത്ത കറുത്ത മുന്തിരിക്കാണ് ആവശ്യക്കാർ കൂടുതൽ. 140 രൂപയാണ് കിലോ വില.
സിന്ദൂരം 100 സപ്പോട്ട 120 നീളം 100 എന്നിങ്ങനെയാണ് മറ്റു മാമ്പഴങ്ങളുടെ വില. മാതളം 200, തണ്ണിമത്തൻ 20 ,കിരൺ മത്തൻ 25, പേരയ്ക്ക 80, പപ്പായ 40,വാഴക്കുളം പൈനാപ്പിൾ40, ചെറിയ പൈനാപ്പിൾ 30 ഷമാം 60 എന്നിങ്ങനെയാണ് പഴങ്ങളുടെ വിപണി വില.