Updated on: 21 January, 2025 4:24 PM IST
കാർഷിക വാർത്തകൾ

1. Network for Fish Quality Management & Sustainable Fishing MPEDA-NETFISH നടപ്പിലാക്കുന്ന, പദ്ധതിയിൽ പട്ടികജാതി/പട്ടിക വര്‍ഗ മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും മത്സ്യസംഭരണത്തിനായി ഇന്‍സുലേറ്റഡ് ഫിഷ് ബോക്സുകള്‍ വാങ്ങുന്നതിന് 75% സാമ്പത്തിക സഹായം നല്‍കുന്നു. ഒരാള്‍ക്ക് പരമാവധി രണ്ട് ബോക്സുകള്‍ സബ്സിഡി നിരക്കില്‍ ലഭിക്കും. അപേക്ഷ, എസ് സി/എസ് ടി സര്‍ട്ടിഫിക്കറ്റ്, മത്സ്യബന്ധന യാനത്തിന്റെ ആര്‍സി ആന്റ് ലൈസന്‍സ്, ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ് വാങ്ങിയതിന്റെ ജിഎസ്ടി ബില്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നീ രേഖകള്‍ ആവശ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24. Marine Products Export Development Authority (MPEDA) യുടെ കീഴിൽ രൂപീകരിച്ച രജിസ്‌ട്രേഡ് സൊസൈറ്റിയാണ് നെറ്റ്‌വർക്ക് ഫോർ ഫിഷ് ക്വാളിറ്റി മാനേജ്‌മെൻ്റ് ആൻഡ് സസ്‌റ്റൈനബിൾ ഫിഷിംഗ് (NETFISH). കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായോ, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനുമായോ, മത്സ്യഭവന്‍ ഓഫീസുമായോ ബന്ധപ്പെടുക.

മത്സ്യത്തൊഴിലാളികൾ / മത്സ്യസംസ്‌കരണ തൊഴിലാളികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്ക് മത്സ്യഗുണനിലവാര പരിപാലനത്തിൽ അറിവ് പകർന്നുനൽകുക മത്സ്യവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര മത്സ്യബന്ധനവും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ Marine Products Export Development Authority (MPEDA) യുടെ കീഴിൽ രൂപീകരിച്ച രജിസ്‌ട്രേഡ് സൊസൈറ്റിയാണ് നെറ്റ്‌വർക്ക് ഫോർ ഫിഷ് ക്വാളിറ്റി മാനേജ്‌മെൻ്റ് ആൻഡ് സസ്‌റ്റൈനബിൾ ഫിഷിംഗ് (NETFISH).

2. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യസംസ്‌കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍കൊണ്ടുളള കൊണ്ടാട്ടങ്ങള്‍, (പാവല്‍, വെണ്ട, പയര്‍), വിവിധ തരം അച്ചാറുകള്‍, ജാം, പഴം ഹല്‍വ, ചില്ലിസോസ്, തക്കാളി സോസ് തുടങ്ങിയ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഇവിടെ തയ്യാറാക്കാന്‍ സാധിക്കും. കൂടാതെ ഉണക്കിസൂക്ഷിക്കേണ്ട പഴം പച്ചക്കറികള്‍ പ്രാഥമിക സംസ്‌കരണവും ചെയ്തുകൊടുക്കുന്നതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക് 0487-2370773, 9497412597 എന്നീഫോണ്‍ നമ്പറുകളിലോ ccmannuthy@kau.in എന്ന മെയില്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

3. സംസ്ഥാനത്ത് മഴ മാറുന്നതായി കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെയടിസ്‌ഥാനത്തിൽ നിലനിന്നിരുന്ന മഴ മുന്നറിയിപ്പുകളിൽ മാറ്റം. വരുന്ന അഞ്ച് ദിവസത്തേയ്ക്ക് പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. നിലവിൽ ഗ്രീൻ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 23-വരെ തെക്കൻ കേരളത്തിലെ ചില സംസ്ഥാനങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 24-ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെള്ള അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മഴയ്ക്കുള്ള സാധ്യതയില്ല എന്നതാണ് വെള്ള അലർട്ടുകൊണ്ട് അർത്ഥമാക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിനും തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

English Summary: Fruits and vegetables can be processed into value-added products... more agricultural news
Published on: 21 January 2025, 04:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now