Updated on: 20 February, 2024 4:00 PM IST
Funding for rubber sector increased by 23 per cent to Rs 708.69 crore

'സ്വാഭാവിക റബ്ബർ മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനം' എന്നതിന് കീഴിൽ റബ്ബർ മേഖലയ്ക്കുള്ള സാമ്പത്തിക സഹായം അടുത്ത 2 സാമ്പത്തിക വർഷങ്ങളിലേക്ക് (2024-25, 2025-26) 576.41 കോടി രൂപയിൽ നിന്ന് 708.69 കോടി രൂപയായി (23%) വർധിപ്പിച്ചു.

റബ്ബർ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ പരമ്പരാഗത മേഖലകളിൽ 12,000 ഹെക്ടറിൽ, 43.50 കോടി രൂപ ചെലവിൽ റബ്ബർ നടീൽ നടത്തും. ഇതിനായി നൽകുന്ന സഹായ നിരക്ക്, നേരത്തെ ഹെക്ടറിന് 25,000 രൂപ ആയിരുന്നതിൽ നിന്ന് 40,000 രൂപ ആയി വർദ്ധിപ്പിച്ചു. വർധിച്ച ഉൽപ്പാദനച്ചെലവ് നേരിടുന്നതിനും റബ്ബർ നടുന്നതിന് കർഷകർക്ക് അധിക പ്രോത്സാഹനം നൽകുന്നതിനും ഇത് സഹായിക്കും. ഇതേ കാലയളവിൽ പാരമ്പര്യേതര മേഖലകളിൽ 3752 ഹെക്ടർ പ്രദേശം, 18.76 കോടി രൂപ മുതൽമുടക്കിൽ റബ്ബർ കൃഷിക്ക് കീഴിൽ കൊണ്ടുവരും.

ഹെക്ടറിന് 50,000 രൂപയുടെ നടീൽ വസ്തുക്കൾ റബ്ബർ ബോർഡ് നൽകും. വടക്ക് കിഴക്കൻ മേഖലയിൽ 'ഇൻറോഡ് 'പദ്ധതിക്ക് കീഴിൽ നടത്തുന്ന പ്ലാൻ്റേഷന് പുറമെ ആയിരിക്കും ഇത്. പാരമ്പര്യേതര പ്രദേശങ്ങളിലെ പട്ടികജാതി കർഷകർക്ക് ഹെക്ടറിന് 2,00,000 രൂപ നിരക്കിൽ നടീൽ സഹായം നൽകും.

നല്ല നിലവാരമുള്ള നടീൽ വസ്തുക്കൾ (പുതിയ ഘടകം) ഉൽപ്പാദിപ്പിക്കുന്നതിന് പാരമ്പര്യേതര മേഖലകളിൽ ബോർഡ്, സ്പോൺസർ ചെയ്ത നഴ്സറികളെ പ്രോത്സാഹിപ്പിക്കും. ഇത്തരം 20 നഴ്സറികൾക്ക് 2,50,000 രൂപ സഹായം നൽകും.

റബ്ബറിൻ്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി നടപടികൾ ഗവൺമെന്റ് ആസൂത്രണം ചെയ്യുന്നു. ഇതിനായി, 67,000 ഹെക്ടറിൽ (പരമ്പരാഗത മേഖലയിൽ 60,000, പാരമ്പര്യേതര മേഖലയിൽ 5000, വടക്ക് കിഴക്കൻ മേഖലയിൽ 2000) മഴയിൽ നിന്ന് സംരക്ഷണത്തിനും, 22,000 ഹെക്ടറിൽ (പരമ്പരാഗത മേഖലയിൽ 20,000, പാരമ്പര്യേതര മേഖലയിൽ 2000) സസ്യസംരക്ഷണത്തിനും (സ്പ്രേയിംഗ്) പിന്തുണ നൽകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 35.60 കോടി രൂപയാണ് ഇതിനായി വിഭാവനം ചെയ്യുന്നത്.

കൂടാതെ, റബ്ബർ കർഷകരുടെ ശാക്തീകരണത്തിനായി റബ്ബർ ഉത്പാദക സംഘങ്ങൾ (ആർപിഎസ്) പോലെയുള്ള ചെറുകിട റബ്ബർ ഉടമകളുടെ ഫോറങ്ങളെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250ഓളം പുതിയ ആർപിഎസുകൾ രൂപീകരിക്കുന്നതിന് സഹായം നൽകും. സഹായത്തിൻ്റെ പരിധി 3000 രൂപയിൽ നിന്ന് 5000 രൂപയായി വർദ്ധിപ്പിച്ചു, ഇത് കർഷക വിദ്യാഭ്യാസം, സെമിനാറുകൾ, ഗ്രൂപ്പ് യോഗങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ, പ്രദർശന സന്ദർശനങ്ങൾ, മാതൃകാ ഫാമുകൾ, പങ്കാളികളുടെ മൊത്തത്തിലുള്ള പ്രയോജനത്തിനായി മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹായകമാകും. പാരമ്പര്യേതര, വടക്ക് കിഴക്ക് മേഖലകളിൽ 1450 കർഷക ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിന് പിന്തുണ നൽകും. റബ്ബർ ഉത്പാദക സംഘങ്ങളിലേയ്ക്ക് റബ്ബർ കർഷകരെ ചേർക്കുന്നത്, കർഷകർ ഉത്പാദിപ്പിക്കുന്ന റബ്ബറിന് ശരിയായ വില ലഭിക്കാൻ സഹായിക്കും.

ലാറ്റക്സ് ശേഖരണത്തിനും 55 ആർപിഎസുകൾക്ക് ഡിആർസി പരിശോധനാ ഉപകരണങ്ങൾക്കും ഓരോ ആർപിഎസിനും 40,000 രൂപ വരെ സഹായം നൽകും. കൃഷിയിടങ്ങളിലെ യന്ത്രവൽക്കരണത്തിനായി, സ്പ്രേയർ/ഡസ്റ്ററുകൾ വാങ്ങുന്നതിന് ആർപിഎസുകളെ പിന്തുണയ്ക്കും. 180 ആർപിഎസുകൾക്ക് ഓരോ ആർപിഎസിനും 30,000 രൂപ വരെ പിന്തുണ നൽകും. റബ്ബർ ഷീറ്റുകളുടെ ഗുണമേന്മയും നിലവാരവും ഉറപ്പുവരുത്തുന്നതിനായി, ഗ്രൂപ്പ് പ്രോസസ്സിംഗ് സെൻ്ററുകൾ (ജിപിസി) സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. വടക്ക് കിഴക്കൻ പ്രദേശങ്ങളിലും പാരമ്പര്യേതര മേഖലകളിലും 18 ജിപിസികളുടെ നിർമ്മാണത്തെ പിന്തുണയ്ക്കും.

പരമ്പരാഗത മേഖലയിൽ 10 ജിപിസികളുടെ നിർമ്മാണം പിന്തുണയ്ക്കും. നിലവിലുള്ള ജിപിസികൾ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 77 ജിപിസികൾക്ക് (പരമ്പരാഗത മേഖലയിൽ 50, പാരമ്പര്യേതര മേഖലകളിൽ 2, വടക്ക് കിഴക്ക് മേഖലയിൽ 25) സഹായം നൽകും. അധിക പുകപ്പുരകൾ സ്ഥാപിക്കുന്നതിനും ഗ്രൂപ്പ് പ്രോസസ്സിംഗ് സെൻ്ററുകൾക്കായി മലിനജല സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും പിന്തുണ നൽകും. 79 ജിപിസി കൾക്കുള്ള പിന്തുണ നൽകും (അധിക പുകപ്പുരകൾ - 37 എണ്ണം; മലിനജല സംസ്കരണം - 42 എണ്ണം)

റബ്ബർ ഗവേഷണത്തിന് ധനസഹായം നൽകുന്നതിന്, അടുത്ത രണ്ട് വർഷത്തേക്ക് 29 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. റബറിന്റെ രാജ്യത്തെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പുതിയ പ്രദേശങ്ങളിലേക്ക് റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിന് രാജ്യത്തിൻ്റെ വിവിധ കാർഷിക-കാലാവസ്ഥാ പ്രദേശങ്ങൾക്ക് അനുയോജ്യമായ റബ്ബർ ഇനങ്ങൾ (rubber clones) വികസിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

റബ്ബർ ബോർഡ് ഡിജിറ്റൈസേഷൻ ശ്രമങ്ങൾ ഊർജിതമാക്കുകയും മൊബൈൽ അധിഷ്ഠിത ആപ്പുകൾ വഴി വേഗത്തിൽ തൽക്ഷണ സേവനങ്ങൾ നൽകുകയും ജിയോ ടാഗിംഗിനായി ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്യും. റബ്ബർ ബോർഡിൻ്റെ മൊത്തത്തിലുള്ള ഡിജിറ്റൈസേഷനായി 8.91 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്റ്റൈപ്പൻഡ്, സ്ത്രീ ശാക്തീകരണ പദ്ധതികൾ, വീട് നിർമ്മാണത്തിനുള്ള സഹായം, ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് കം ടെർമിനൽ ബെനിഫിറ്റ്, വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി, പെൻഷൻ പദ്ധതി, എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് അടുത്ത രണ്ട് വർഷത്തേക്ക് 7.02 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

English Summary: Funding for rubber sector increased by 23 per cent to Rs 708.69 crore
Published on: 20 February 2024, 03:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now