Updated on: 21 August, 2023 8:52 PM IST
G20 Pandemic Fund grants $25 mn for animal health system in India

ന്യൂ ഡൽഹി: ഏതൊരു പകർച്ചവ്യാധി തയ്യാറെടുപ്പിനും പ്രതികരണത്തിനും (പിപിആർ) മൃഗങ്ങളുടെ ആരോഗ്യ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'വൺ ഹെൽത്ത്' സമീപനം ആവശ്യമാണ്.

"പകർച്ചവ്യാധി തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി ഇന്ത്യയിൽ മൃഗാരോഗ്യ സുരക്ഷ ശക്തിപ്പെടുത്തൽ" എന്ന വിഷയത്തിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സമർപ്പിച്ച 25 മില്യൺ ഡോളർ നിർദ്ദേശത്തിന് ജി 20 പാൻഡെമിക് ഫണ്ട് അംഗീകാരം നൽകി. ഇന്തോനേഷ്യയുടെ ജി 20 അധ്യക്ഷതയ്ക്ക് കീഴിൽ സ്ഥാപിതമായ പാൻഡെമിക് ഫണ്ട്, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ, പ്രാദേശിക, ആഗോള തലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണ ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിന് നിർണായക നിക്ഷേപങ്ങൾക്ക് ധനസഹായം നൽകുന്നു.

രോഗ നിരീക്ഷണവും മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനവും ശക്തിപ്പെടുത്തുകയും സംയോജിപ്പിക്കുകയും ചെയ്യുക, ലബോറട്ടറി ശൃംഖല നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, 'ഇന്റർ-ഓപ്പറബിൾ' ഡാറ്റാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, അപകടസാധ്യത വിശകലനത്തിനും അപകടസാധ്യത ആശയവിനിമയത്തിനുമുള്ള ഡാറ്റാ അനലിറ്റിക്സിന്റെ ശേഷി വർദ്ധിപ്പിക്കുക, അതിർത്തി കടന്നുള്ള മൃഗ രോഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുക, അതിർത്തി കടന്നുള്ള സഹകരണത്തിലൂടെ പ്രാദേശിക സഹകരണത്തിൽ ഇന്ത്യയുടെ പങ്ക് എന്നിവയാണ് നിർദ്ദേശത്തിന് കീഴിലുള്ള പ്രധാന ഇടപെടലുകൾ.

ബന്ധപ്പെട്ട വാർത്തകൾ: 300 മില്ലി ബാക്ടീരിയ മതി വലിയൊരു വനാമി ചെമ്മീൻ കുളം വൃത്തിയാക്കാൻ

പാൻഡെമിക് ഫണ്ട് പകർച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയ്ക്കായി അധികവും സമർപ്പിതവുമായ വിഭവങ്ങൾ മാത്രമല്ല കൊണ്ടുവരുന്നത്. ഇത് നിക്ഷേപവും പങ്കാളികൾ തമ്മിലുള്ള ഏകോപനവും വർദ്ധിപ്പിക്കുകയും ചെയ്യും. ദുർബലരായ ജനസംഖ്യയുടെ ആരോഗ്യം, പോഷകാഹാര സുരക്ഷ, ഉപജീവനമാർഗം എന്നിവ അപകടത്തിലാക്കുന്ന മൃഗങ്ങളിൽ നിന്ന് (വളർത്തുമൃഗങ്ങളും വന്യജീവികളും) ഒരു രോഗകാരി മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) മുഖ്യ നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കും. ലോക ബാങ്ക്, ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) എന്നിവയുടെ സഹകരണവും ഉണ്ടാകും.

English Summary: G20 Pandemic Fund grants $25 mn for animal health system in India
Published on: 21 August 2023, 08:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now