കൊച്ചി:വിലാസത്തിന് തെളിവുകൾ ഇല്ലാതെ ഉപയോക്താക്കൾക്ക് ഇപ്പോൾ ഗ്യാസ് സിലണ്ടർ ബുക്ക് ചെയ്യാം.
ഇന്ത്യൻ ഓയിൽ കോർപറേഷൻ IOC അവതരിപ്പിച്ച 5 കിലോഗ്രാമിന്റെ കുഞ്ഞൻ LPG സിലണ്ടറുകളാണ് വിലാസത്തിന് തെളിവില്ലാതെ വാങ്ങാൻ കഴിയുക. കഴിഞ്ഞ വർഷമാണ് IOC ഛോട്ടൂ എന്നറിയപ്പെടുന്ന എഫ് ടി എൽ, ഫ്രീ ട്രേഡ് LPG ഗ്യാസ് സിലിൻഡറുകൾ പുറത്തിറക്കിയത്.
ഛോട്ടൂ എവിടെ കിട്ടും?
സൂപ്പർ മാർക്കറ്റുകൾ, ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔട്‍ലെറ്റുകൾ ,കിരാനാ സ്റ്റോറുകൾ , ഡിപ്പാർട്മെൻറ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഛോട്ടൂ ലഭ്യമാണ്.കുടിയേറ്റ തൊഴിലാളികൾ,പ്രൊഫഷനലുകൾ ,വീടുകൾ, ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ,എന്നിവരെ ലക്ഷ്യമിട്ടാണ് ഐ ഓ സി ഛോട്ടൂ പുറത്തിറക്കിയത്. പോയന്റ് ഓഫ് സെയിൽ വഴി ഛോട്ടൂ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തും. കൂടാതെ രാജ്യത്തുടനീളമുള്ള ഏതു പോയന്റ് ഓഫ് സെയിൽ അല്ലെങ്കിൽ ഡിസ്ട്രിബ്യൂട്ടർഷിപ് ലൊക്കേഷനിലും റീഫിൽ ലഭ്യമാണ്. 25 രൂപയാണ് റീഫില്ലിനു ഈടാക്കുന്ന നിരക്ക് .
ഗ്യാസ് സിലണ്ടർ ലഭിക്കാൻ അഡ്രസ് പ്രൂഫ് വേണ്ട, പകരം ഐഡന്റിറ്റി പ്രൂഫ് മതി. അംഗീകരിച്ച ഏതെങ്കിലും ഐഡന്റിറ്റി പ്രൂഫ് സമർപ്പിച്ച് ഉപഭോക്താക്കൾക്ക് ഛോട്ടൂവിനെ വീട്ടിലേക്ക് കൊണ്ട് പോകാം. ഭാരവും വലിപ്പവും കുറവായതിനാൽ ഈ സിലണ്ടർ കൊണ്ടുപോകാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്.
ഉപഭോക്താവിന്റെ വിവിവേചനാധികാരം ഉപയോഗിച്ച് രാജ്യത്തിന്റെ ഏതു നഗരത്തിലും എഫ് ടി എൽ സിലിണ്ടറുകൾ ഉപയോഗിക്കാം. പി ഓ എസ്സിൽ നിന്ന് സിലിണ്ടറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് എത്ര കാലം ഉപയോഗിച്ചാലും 500 രൂപ നൽകി അവ തിരികെ വാങ്ങാനുള്ള ഓപ്‌ഷൻ ഉണ്ടായിരിക്കും. ഇത് കൂടാതെ എഫ് ടി എൽ സിലിണ്ടറുകൾ വാങ്ങാൻ സുരക്ഷാ നിക്ഷേപവും ആവശ്യമില്ല.
ത്രിവേണി ഔട്‍ലെറ്റുകളിലും ഛോട്ടൂ സിലണ്ടർ
ഛോട്ടൂ സിലണ്ടർ ഇനി മുതൽ കൺസ്യൂമർഫെഡിന്റെ ത്രിവേണി ഔട്ലെറ്റുകളിലും ലഭിക്കും. ഇത് സംബന്ധിച്ച് കൺസ്യൂമർഫെഡും ഐ ഓ സിയും ധാരണയായി.ഛോട്ടൂവിന് കേരളത്തിൽ 75%വിപണി പങ്കാളിത്തമുണ്ട്. പ്രതിമാസം 35000 സിലണ്ടറുകളാണ് കേരളത്തിൽ വിറ്റഴിക്കുന്നത്.രാജ്യത്തെ ഏറ്റവും ഉയർന്ന വില്പനയാണിത്.