സുരക്ഷിതത്വത്തിനും നല്ല വരുമാനം നേടുവാനും സഹായിക്കുന്ന പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികൾ ഇന്ന് പേരുകേട്ട പദ്ധതികളാണ്. ചെറിയ സമ്പാദ്യ പദ്ധതികളിൽ നിന്ന് പ്രതിമാസ പെൻഷൻ ലഭ്യമാക്കാൻ സാധിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് വിവരിക്കുന്നത്. പോസ്റ്റോഫീസ് നിക്ഷേപ പദ്ധതിയായ മന്ത്ലി ഇൻവെസ്റ്റമൻറ് സ്കീമിൽ നിന്ന് കുറഞ്ഞ കാലം കൊണ്ട് സുരക്ഷിതമായി എങ്ങനെ ചെറിയൊരു തുക അധിക പെൻഷൻ കണ്ടെത്തും എന്നറിയാം.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റോഫീസ് ഡിജിറ്റൽ സേവിങ്സ് അക്കൗണ്ടുകൾ മിനിമം ബാലൻസ് ഇല്ലാതെയും തുറക്കാം
പ്രതിമാസമോ വര്‍ഷം തോറുമോ ചെറിയ ഒരു തുക ചുരുങ്ങിയ കാലം കൊണ്ട് കണ്ടെത്താൻ ഈ പദ്ധതി നമ്മളെ സഹായിക്കുന്നു. പദ്ധതിയിൽ 50,000 രൂപ നിക്ഷേപം നടത്തിയ ആൾക്ക് പ്രതിമാസം 275 രൂപ വീതമാണ് ലഭിക്കുക. പ്രതിവർഷം 3300 രൂപ പലിശ ഇനത്തിൽ ലഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം 16,500 രൂപയായിരിക്കും. ഒരു ലക്ഷം രൂപ നിക്ഷേപം നടത്തിയവര്‍ക്ക് ഒരു വര്‍ഷം 6,600 രൂപയാണ് ലഭിക്കുക. താരതമ്യേന കുറവാണെങ്കിലും നിക്ഷേപ തുക വര്‍ധിപ്പിച്ചാൽ പെൻഷൻ ആവശ്യങ്ങൾക്ക് ചെറിയ ഒരു കണ്ടെത്താം. അഞ്ച് വർഷത്തിനുള്ളിൽ 33,000 രൂപയാണ് ലഭിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ദിവസം 100 രൂപയിൽ താഴെ നിക്ഷേപിച്ച് ഈ പോസ്റ്റോഫീസ് പദ്ധതിയിലൂടെ 1.5 ലക്ഷം രൂപ നേടാം
4.5 ലക്ഷം രൂപ പരമാവധി നിക്ഷേപത്തിലൂടെ പ്രതിമാസം 2,475 രൂപയും പ്രതിവർഷം 29,700 രൂപയും കണ്ടെത്താം. അഞ്ച് വർഷം കൊണ്ട് 1,48,500 രൂപ പലിശയായി ലഭിക്കും. പെൻഷൻ ആവശ്യത്തിനായും മറ്റും ചുരുങ്ങിയ കാലം കൊണ്ട് ചെറിയൊരു തുക കണ്ടെത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓപ്ഷൻ സഹായകരമാണ്.
അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ കാലാവധി പൂർത്തിയാകുന്നതുവരെയാണ് പദ്ധതിക്ക് കീഴിൽ പ്രതിമാസ പെൻഷൻ ലഭിക്കുക. അക്കൗണ്ട് ഉടമക്ക് പ്രതിമാസവും പലിശ ക്ലെയിം ചെയ്യാം. പദ്ധതിക്ക് കീഴിലെ പലിശ അക്കൗണ്ട് അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ റീഫണ്ട് തീയതി വരെ ബാധകമാകും. പ്രതിമാസ പലിശ ക്ലെയിം ചെയ്യുന്നതിനുള്ള ഓട്ടോ ക്രെഡിറ്റ് സൗകര്യം നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപ തീയതി മുതൽ ഒരു വർഷം വരെ നിക്ഷേപം പിൻവലിക്കാൻ കഴിയില്ല. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താൽ, മൊത്തം തുകയിൽ നിന്ന് രണ്ട് ശതമാനം ഈടാക്കും.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്ന് പോസ്റ്റോഫീസ് പണം അടയ്ക്കാം
കുട്ടികൾക്കും അംഗങ്ങളാകാം
നിലവിൽ പോസ്റ്റോഫീസ് മന്ത്‍ലി ഇൻവെസ്റ്റമൻറ് സ്കീമിന് കീഴിൽ 6.6 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നത്. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. പദ്ധതിക്ക് കീഴിൽ ഒരാൾക്ക് പരമാവധി 4.5 ലക്ഷം രൂപ ഒരു അക്കൗണ്ടിൽ നിക്ഷേപിക്കാം. ജോയിൻറ് അക്കൗണ്ടിൽ പരമാവധി തുക ഒൻപത് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്. വ്യക്തികൾക്കോ മൂന്ന് മുതിര്‍ന്നവര്‍ക്ക് വരെയോ ജോയിൻറ് അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലും മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ പേരിലും മാതാപിതാക്കൾക്ക് അക്കൗണ്ട് തുറക്കാൻ കഴിയും. 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം.