അടുത്തകാലത്തെ ഏറ്റവും ഉയർന്ന സ്വര്‍ണവില രേഖപ്പെടുത്തി സംസ്ഥാനം. പവന്റെ വില 1,200 രൂപയാണ് കൂടിയത്. 43,040 രൂപയായിരുന്ന പവന്റെ വില ഇതോടെ 44,240 രൂപയായി. ഗ്രാമിനാകട്ടെ 150 രൂപ കൂടി 5530 രൂപയുമായി. ഒരാഴ്ചക്കിടെ 3,520 രൂപയാണ് വർധിച്ചത്. ഇതിനു മുൻപ് ഏറ്റവും ഉയർന്ന വിലയായ 42,880 രേഖപ്പെടുത്തിത് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ആയിരുന്നു. ഇതാദ്യമായാണ് സ്വർണ വില 43,000 കടക്കുന്നത്. വ്യാഴാഴ്ച സ്വർണത്തിന് 42,840 രൂപയായിരുന്നു വില. ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 2,320 രൂപയുടെ വർദ്ധനയുണ്ടായി.
അമേരിക്കൻ ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും, ബാങ്കുകള്‍ക്ക് തകര്‍ച്ച നേരിട്ടതുമാണ് സ്വർണ വില ഉയരാനുള്ള പ്രധാനകാരണം. 2008ലെ പ്രതിസന്ധി അവർത്തിക്കുമെന്നോ എന്ന ഭയം മൂലം നിക്ഷേപകർ സ്വർണം അധികം വാങ്ങുന്നുണ്ട്. സംസ്ഥാനത്ത് ഇനിയും റെക്കോർഡുകൾ തിരുത്തി മുന്നേറാൻ സാധ്യതയുണ്ട്.
കൂടുതൽ വാർത്തകൾ: പ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: പിയൂഷ് ഗോയൽ