തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുതിക്കുന്നു. ഇന്ന് 1 പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ 1 പവൻ സ്വർണത്തിന്റെ ആകെ വില 44,760 രൂപയാണ്. കഴിഞ്ഞ ദിവസം 160 രൂപയാണ് കൂടിയത്. മൂന്ന് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സ്വർണവില കൂടുന്നത്.
കൂടുതൽ വാർത്തകൾ: PM KISAN; അടുത്ത ഗഡുവിൽ 4000 രൂപ ലഭിക്കുമോ?
1 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ ഉയർന്ന്, വിപണി വില 5595 രൂപയായി. 1 ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5 രൂപ ഉയർന്നപ്പോൾ വിപണി വില 4,645 രൂപയായി. അതേസമയം വെള്ളി വില കുറയുകയാണ്. ഇന്നലെ നേരിയ രീതിയിൽ വില കൂടിയെങ്കിലും നിലവിൽ 1 ഗ്രാം വെള്ളിയ്ക്ക് 80 രൂപയാണ് വില. കേരളത്തിൽ ഈ മാസം 14നാണ് സ്വർണം റെക്കോർഡ് വിലയിലെത്തിയത്. അന്ന് 45,320 രൂപയായി സ്വർണവില ഉയർന്നു.
എന്നാൽ ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിംഗ് ചാർജ് എന്നിവ കൂടി ചേരുമ്പോൾ ഏകദേശം 4,000 രൂപ അധികമായി സ്വർണം വാങ്ങുമ്പോൾ നൽകേണ്ടി വരുമെന്ന് ഉപഭോക്താക്കൾ ശ്രദ്ധിക്കണം. വിപണിയിലെ സാഹചര്യം പരിശോധിക്കുമ്പോൾ സ്വർണവില ഇനിയും ഉയരുമെന്ന് വിദഗ്ധർ പറയുന്നു. അമേരിക്കൻ ഡോളറിന്റെ മൂല്യം ഇടിയുന്നത് ആഗോള വിപണിയെ ബാധിക്കുകയും, ഇത് സ്വർണവില വർധിക്കാനും ഇടയാക്കുന്നു.
ആഗോലതലത്തിൽ സ്വർണവില ഉയർന്നതോടെ സംസ്ഥാനത്തെയും അത് ബാധിച്ചു. എന്നാൽ ഒറ്റയടിയ്ക്കുള്ള വർധനവിന് പകരം, വളരെ സാവധാനം വില വർധിക്കുന്നത് കാണാൻ സാധിക്കും.