കേരളത്തിൽ സ്വർണ വിലയിൽ വൻ ഇടിവ്. ഇന്നലെ 120 രൂപ ഉയർന്ന വില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 1 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപയും, 1 ഗ്രാം 18 കാരറ്റിന് 20 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ആദ്യത്തെ വിലയിടിവാണ് രേഖപ്പെടുത്തിയത്.
കൂടുതൽ വാർത്തകൾ: ആശ്വാസം! LPG സിലിണ്ടറുകളുടെ നിരക്ക് കുറഞ്ഞു
1 പവൻ സ്വർണത്തിന് 44,080 രൂപയാണ് ഇന്നത്തെ വിപണി വില. വെള്ളി വിലയും കുറഞ്ഞു. 1 ഗ്രാം സാധാരണ വെള്ളിയ്ക്ക് 1 രൂപയാണ് കുറഞ്ഞത്. 1 ഗ്രാം സാധാരണ വെള്ളിയ്ക്ക് നിലവിൽ 80 രൂപയാണ് വില.
സ്വർണ നിരക്ക് ഇങ്ങനെ..
ജൂലൈ 25- ഒരു പവൻ - 120 രൂപ കുറഞ്ഞു, ആകെ വില 44,000 രൂപ
ജൂലൈ 26- ഒരു പവൻ - 120 രൂപ ഉയർന്നു, ആകെ വില 44,120 രൂപ
ജൂലൈ 27- ഒരു പവൻ - 240 രൂപ ഉയർന്നു, ആകെ വില 44,120 രൂപ
ജൂലൈ 28- ഒരു പവൻ - 280 രൂപ കുറഞ്ഞു, ആകെ വില 44,080 രൂപ
ജൂലൈ 29- ഒരു പവൻ - 200 രൂപ ഉയർന്നു, ആകെ വില 44,280 രൂപ
ജൂലൈ 30- സ്വർണവില മാറ്റമില്ല, ആകെ വില 44,280 രൂപ
ജൂലൈ 31- ഒരു പവൻ - 80 രൂപ കുറഞ്ഞു, ആകെ വില 44,200 രൂപ
ഓഗസ്റ്റ് 1- ഒരു പവൻ - 120 രൂപ ഉയർന്നു, ആകെ വില 44,320 രൂപ
ഓഗസ്റ്റ് 2- ഒരു പവൻ - 240 രൂപ കുറഞ്ഞു, ആകെ വില 44,080 രൂപ