വെനസ്വേലയിലെ മുക്കുവഗ്രാമത്തിൽ സ്വര്‍ണം കടൽത്തീരത്ത് അടിയുന്നത് സ്ഥിര സംഭവമാകുന്നു. അപ്രതീക്ഷിതമായി കിട്ടുന്ന സ്വര്‍ണത്തിൻെറ ഉറവിടം കണ്ടെത്താൻ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
Venezuela യിൽ മുക്കുവരെ സമ്പന്നരാക്കുന്ന ഒരു കടൽത്തീരമുണ്ട്. വെനസ്വേലയിലെ ഗുആക എന്ന ഗ്രാമത്തിലാണ് ഇടയ്ക്കിടയ്ക്ക് അദ്ഭുതം സംഭവിയ്ക്കുന്നത്. അപൂര്‍വ സ്വര്‍ണ സമ്മാനങ്ങൾ നിരവധി പേര്‍ക്കാണ് സഹായകരമായത്. സ്വര്‍ണത്തിൻെറ രൂപത്തിൽ നിധിയുടെ ചെറിയൊരു ഭാഗം ലഭിച്ചത് ഒട്ടേറപ്പേര്‍ക്ക്.
കടലിനെ ആശ്രയിച്ച് മാത്രം ജീവിക്കുന്ന ഇവര്‍ മത്സ്യബന്ധനത്തിന് ചെല്ലു മ്പോഴാണ് ഈ അദ്ഭുതം. കടൽ തീരത്തു നിന്നും മീനിനും കക്കയ്ക്കും ഒക്കെ ഒപ്പമാണ് സ്വര്‍ണാഭരണങ്ങൾ ലഭിയ്ക്കുന്നത്. ചെറിയതും വലുതുമൊക്കെയായ ആഭരണങ്ങൾ ഒട്ടേറെപ്പേര്‍ക്ക് ലഭിച്ചു കഴിഞ്ഞു. 25കാരനായ യോൾമാൻ ലാറെസെന്ന മുക്കുവന് കന്യകാ മറിയത്തിൻെറ ചിത്രം ആലേഖനം ചെയ്ത വലിയ സ്വർണ നാണയം ലഭിച്ചത് വാര്‍ത്തകളിൽ ഇടം പിടിച്ചിരുന്നു
ആ കടൽത്തീരത്ത് എവിടെയോ വൻ നിധിയുണ്ടെന്ന വിശ്വാസത്തിൽ നിധി തേടി പുറപ്പെട്ടവരും ഒട്ടേറെ. ഈ നിധിയെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകളും നിലനിൽക്കുന്നുണ്ട്. പ്രയാസഘട്ടങ്ങളിൽ അപ്രതീക്ഷിതമായി കിട്ടുന്ന സ്വര്‍ണം ഒരനുഗ്രഹമായാണ് മിക്കവരും കാണുന്നത്. മറ്റു ചിലര്‍ ആകട്ടെ ലോകാവസാനത്തിൻെറ സൂചനയാണ് ഇത്തരം സംഭവങ്ങൾ എന്നും കരയിൽ അടിയുന്ന സ്വര്‍ണം കൈവശം വയ്ക്കുന്നത് അപകടമാകുമെന്നും ഒക്കെ വിശ്വസിയ്ക്കുന്നു.