Updated on: 11 January, 2022 9:36 PM IST
Good news! 6000 for women through this scheme; know the details

പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന: സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരുൾപ്പെടെയുള്ള ആളുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന നിരവധി സവിശേഷ പദ്ധതികൾ കേന്ദ്ര സർക്കാർ രാജ്യത്തുടനീളം നടത്തുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് മാത്രമായി അല്ലെങ്കിൽ ഗർഭിണികൾക്ക് പ്രയോജനം കിട്ടുന്ന ഒരു സ്‌കീം ഉണ്ട്.

സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 6000 രൂപ ട്രാൻസ്ഫർ ചെയ്യുന്ന ഒരു കേന്ദ്ര ഗവൺമെന്റ് സ്കീമിനെ കുറിച്ച് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാം അതിന്റെ പേരാണ് പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന.

സ്ത്രീകൾക്ക് 6000 രൂപ വാഗ്ദാനം ചെയ്യുന്നു.

കേന്ദ്രസർക്കാരിന്റെ ഈ പദ്ധതിയുടെ പ്രയോജനം സ്ത്രീകൾക്ക് മാത്രമാണ്. ഈ പദ്ധതി പ്രധാൻ മന്ത്രി മാതൃത്വ വന്ദന യോജന (പിഎംഎംവിവൈ സ്കീം) എന്നറിയപ്പെടുന്നു, ഇതിന് കീഴിൽ കേന്ദ്രം സ്ത്രീകൾക്ക് മൊത്തം 6000 രൂപ നൽകുന്നു.

2017-ൽ ആരംഭിച്ച പദ്ധതി:

പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന ആദ്യമായി ആരംഭിച്ചത് 2017 ലാണ്, ഗർഭിണികളോ മുലയൂട്ടുന്നവരോ ആയ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ഇത്.

ഈ സ്കീം 2017 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് പ്രധാൻ മന്ത്രി ഗർഭധാരണ സഹായ പദ്ധതി എന്നും അറിയപ്പെടുന്നു.

പിഎം കിസാൻ ബിഗ് അപ്ഡേറ്റ്: 7 ലക്ഷം കർഷകർ അവരുടെ പത്താം ഗഡു പണം തിരികെ നൽകേണ്ടിവരും

ആർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്?

ഗർഭിണികൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

എന്തൊക്കെ രേഖകളാണ് വേണ്ടത്

മാതാപിതാക്കളുടെ ആധാർ കാർഡ്

മാതാപിതാക്കളുടെ തിരിച്ചറിയൽ കാർഡ്

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്

അമ്മയ്ക്കും കുഞ്ഞിനും ഉചിതമായ പരിചരണം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം, ഇതിനായി ആണ് കേന്ദ്ര സർക്കാർ 6000 രൂപ ധനസഹായമായി നൽകുന്നത്.

3 ഘട്ടങ്ങളിലായാണ് സർക്കാർ ഈ തുക അനുവദിക്കുന്നത്. ആദ്യഘട്ടത്തിൽ 1000 രൂപയും രണ്ടാം ഘട്ടത്തിൽ 2000 രൂപയും മൂന്നാം ഘട്ടത്തിൽ 2000 രൂപയുമാണ് ഗർഭിണികൾക്ക് നൽകുന്നത്. അതേസമയം, കുട്ടിയുടെ ജനന സമയത്ത് ബാക്കി 1000 രൂപ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നു.

English Summary: Good news! 6000 for women through this scheme; know the details
Published on: 11 January 2022, 09:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now