Updated on: 7 April, 2022 8:57 PM IST
Good news; Central Govt approves increase in DA of Indian Railways employees

ഇന്ത്യൻ റെയിൽവേ ജീവനക്കാർക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു.   റെയിൽവേ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതുക്കിയ നിരക്ക് ഉൾപ്പെടുന്ന ക്ഷാമബത്തയാണ് ഇനി മുതൽ നൽകുക. 14 ലക്ഷത്തോളം  ജീവനക്കാർക്കും പെൻഷൻകാർക്കും ഈ വർദ്ധനവ് ഗുണം ചെയ്യും.  പുതുക്കിയ നിരക്കുകൾ ഈ മാസം അവസാനത്തോടെ നൽകാനാണ് തീരുമാനം. റെയിൽവേ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ജയ് കുമാർ ചൊവ്വാഴ്ച എല്ലാ സോണുകൾക്കും ഉൽപ്പാദന യൂണിറ്റുകൾക്കും അയച്ച കത്തിലാണ് തീരുമാനം അറിയിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ റെയിൽവേ നിയമങ്ങൾ 2022: ശിക്ഷ ഒഴിവാക്കാൻ ഈ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

31 ശതമാനത്തിൽ നിന്നും 34 ശതമാനമായി ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനു പിന്നാലെ പദ്ധതി നടപ്പിലാക്കാൻ സോണൽ ഓഫീസർമാർക്ക് റയിൽവേ മന്ത്രാലയം നിർദേശം നൽകി.

ഒന്നര വർഷത്തിന് ശേഷം വർദ്ധിപ്പിക്കുന്ന ക്ഷാമബത്തയാണിത്. വർദ്ധിപ്പിക്കുന്നതു സംബന്ധിച്ച പുനരവലോകനം മുടങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനത്തിൻറെയും എണ്ണയുടെയും വിലക്കയറ്റത്തിനിടെ ആശ്വാസം പകരുന്നതാണ് ഈ നീക്കം. 2021 ജൂലൈയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിഎയും ഡിആറും 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തിയിരുന്നു. 2021 ഒക്‌ടോബറിൽ ഇത് വീണ്ടും 3 ശതമാനം ഉയർന്നു.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഒരു ശമ്പള ഘടകമാണ് ക്ഷാമബത്ത. ഓരോരുത്തർക്കും ലഭിക്കുന്ന ക്ഷാമബത്ത വ്യത്യസ്തമായിരിക്കും. ഓരോ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയുള്ള ക്ഷാമബത്തയാണ് നല്‍കി വരുന്നത്. പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെ കുറക്കുകയും വിലക്കയറ്റത്തെ നേരിടാൻ സഹായിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

ഓരോ ആറുമാസങ്ങളിലും ക്ഷാമബത്തയില്‍ വര്‍ദ്ധനവുണ്ടാവുന്നു. പെന്‍ഷന്‍ ലഭിക്കുന്നവരെ ബന്ധിച്ചിടത്തോളം ക്ഷാമബത്ത വര്‍ദ്ധിക്കുമ്പോഴെല്ലാം, പ്രതിമാസ പെന്‍ഷനുകളില്‍ ഗണ്യമായ വര്‍ദ്ധനവും ഉണ്ടാകുന്നു. നിലവില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ദ്ധനവ് പ്രതിമാസ ശമ്പളം വര്‍ദ്ധിക്കുന്നതിനും സഹായകമാവുന്നു. ചുരുക്കിപ്പറഞ്ഞാൽ ക്ഷാമബത്ത വര്‍ദ്ധനവ് നിലവിലെയും മുന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും കയ്യില്‍ കൂടുതല്‍ പണം ലഭിക്കാന്‍ ഇടയാക്കും.

ജനുവരി, ജൂലൈ മാസങ്ങളിലാണ് ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. നഗരത്തിലാണോ അര്‍ദ്ധ നഗര മേഖലയിലാണോ ഗ്രാമീണ മേഖലയിലാണോ ജോലി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി ജീവനക്കാരുടെ ഡിഎ വ്യത്യാസപ്പെടുന്നു. ഒക്ടോബറില്‍ സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിച്ചപ്പോള്‍ ഇന്ത്യയിലുടനീളമുള്ള 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് അതിന്റെ ഗുണം ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഡിഎ 3 ശതമാനം വര്‍ധിപ്പിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 20,000 രൂപ വരെ വര്‍ധിക്കും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.

കോവിഡ്-19 മൂലം മാസങ്ങളോളം ക്ഷാമബത്ത മരവിപ്പിച്ചിരുന്നു. അതിനു ശേഷം 2021 ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലാണ് ക്ഷാമബത്തകള്‍ വര്‍ധിപ്പിച്ചത്. ഒക്ടോബറില്‍ കേന്ദ്രമന്ത്രിസഭ, 47.14 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കുന്നതിന് ക്ഷാമബത്ത 3 ശതമാനം മുതല്‍ 31 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷമുള്ള വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

English Summary: Good news; Central Govt approves increase in DA of Indian Railways employees
Published on: 07 April 2022, 08:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now