ഈ ഉത്സവ സീസണിൽ പുതിയ വീട് അല്ലെങ്കിൽ കാർ വാങ്ങുന്നതിനെക്കുറിച്ചോ, അല്ലെങ്കിൽ പുതിയ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചോ ചിന്തിക്കുന്നവർക്ക് നല്ലൊരു അവസരം.
ഒക്ടോബർ ഒന്നിന് ശേഷം ബാങ്കുകളുടെ പലിശനിരക്ക് external benchmark ലേക്ക് മാറിയതിനാൽ, പലിശ നിരക്ക് മുമ്പത്തേതിനേക്കാൾ കുറഞ്ഞിട്ടുണ്ട്. ഉത്സവ സീസൺ (ഹോം ലോൺ ഓഫറുകൾ) കണക്കിലെടുത്ത് ബാങ്കുകൾ ആകർഷകമായ നിരവധി ഓഫറുകളും നൽകുന്നുണ്ട്. വായ്പകളിൽ പലതരം ഡിസ്‌കൗണ്ടുകൾ നൽകുന്നു.
ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന 10 ബാങ്കുകളെക്കുറിച്ച് നോക്കാം
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (Union Bank Of India)
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയാണ് നിലവിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നത്. ഈ ബാങ്കിൽ നിന്ന് നിങ്ങൾക്ക് 6.70 ശതമാനം പലിശ നിരക്കിൽ ഭവനവായ്പ ലഭിക്കും. എന്നിരുന്നാലും, പരമാവധി വായ്പ പലിശ നിരക്ക് 7.15 ശതമാനമാണ്. ഇതുകൂടാതെ, മൊത്തം വായ്പയിൽ നിന്നും 0.50 ശതമാനം പ്രോസസ്സിംഗ് ഫീസ് നൽകേണ്ടിവരും. അത് പരമാവധി 15,000 രൂപയായിരിക്കും.
ബാങ്ക് ഓഫ് ഇന്ത്യ (Bank Of India)
ബാങ്ക് ഓഫ് ഇന്ത്യ 6.85% നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. മൊത്തം വായ്പയിൽ നിന്നും 0.25 ശതമാനം പ്രോസസ്സിംഗ് ഫീസ് നൽകേണ്ടിവരും. അത് 1.500 മുതൽ പരമാവധി 20,000 രൂപയായിരിക്കും. ഈ ബാങ്കിന്റെ പരമാവധി പലിശ 7.15% ആണ്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank Of India)
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിങ്ങൾക്ക് 6.85% നിരക്കിൽ ഭവനവായ്പ ലഭിക്കും. പ്രോസസ്സിംഗ് ഫീസ് എന്ന നിലയിൽ, മൊത്തം വായ്പ തുകയുടെ 0.50 ശതമാനം നിങ്ങൾ നൽകേണ്ടിവരും. പരമാവധി പരിധി 20,000 രൂപയാണ്. പരമാവധി പലിശ 7.30% ആണ്.
കാനറ ബാങ്ക് (Canara Bank)
കാനറ ബാങ്ക് 6.90% നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. മൊത്തം തുകയുടെ 0.50 ശതമാനം പ്രോസസ്സിംഗ് ഫീസ് ആയിരിക്കും, ഇത് പരമാവധി 10,000 രൂപ വരെയാകാം. കാനറ ബാങ്കിന്റെ പരമാവധി പലിശ നിരക്ക് 8.90% ആണ്.
പഞ്ചാബ് & സിന്ധ് ബാങ്ക് (Punjab & Sind Bank)
പഞ്ചാബ് & സിന്ധ് ബാങ്ക് 6.90 ശതമാനം നിരക്കിൽ നിങ്ങൾക്ക് ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു, പരമാവധി 7.25 ശതമാനമാണ്. ഈ ബാങ്ക് പ്രോസസ്സിംഗ് ഫീസും പരിശോധന ചാർജുകളും ഈടാക്കുന്നില്ല എന്നതാണ് ഏറ്റവും മികച്ച കാര്യം. അതായത്, കുറഞ്ഞത് 10000 - 15000 രൂപയെങ്കിലും എളുപ്പത്തിൽ ലാഭിക്കാൻ കഴിയും.
മറ്റ് ബാങ്കുകളുടെ പലിശ നിരക്കുകൾ
• SBI 6.95% - 7.10%
• HDFC Bank 6.95% - 7.10%
• ICICI Bank 6.95% - 7.60%
• PNB 7.00% - 7.60%
• Bank of Baroda 7.25% - 8.25%
• UCO Bank 7.15% - 7.25%
അനുബന്ധ വാർത്തകൾ ബാങ്ക് ഓഫ് ബറോഡ കിസാൻ ക്രെഡിറ്റ് കാർഡിൽ വൻ ആനുകൂല്യങ്ങൾ Bank of Baroda Kisan credit Card KCC big discounts
#Home#Loan#Bank#Credit#Krishi#FTB