Updated on: 12 March, 2022 12:13 PM IST
Retirement പ്രായം ഉയർത്തും, പെൻഷൻ തുക വർധിപ്പിക്കും

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായവും പെൻഷൻ തുകയും ഉയർത്തുന്നു. ജീവനക്കാരുടെ പ്രായപരിധി ഉയർത്തുന്നതിനും പെൻഷൻ തുക വർധിപ്പിക്കുന്നതിനുമായുള്ള നിർദേശം പ്രധാനമന്ത്രിക്ക് സാമ്പത്തിക ഉപദേശക സമിതി സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
അതായത്, മാസം തോറും ഗുണഭോക്താക്കൾക്ക് 2000 രൂപ വീതം നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പറഞ്ഞിട്ടുള്ളത്. പെൻഷനും വിരമിക്കൽ പ്രായവും ഉയർത്തുന്ന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വായിക്കാൻ തുടർന്ന് വായിക്കുക.

എല്ലാ മാസവും കുറഞ്ഞത് 2000 രൂപ പെൻഷൻ നൽകണമെന്നാണ് സമിതി നിർദേശിച്ചിട്ടുള്ളത്. ഇതു കൂടാതെ, മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി സാമ്പത്തിക ഉപദേശക സമിതി മെച്ചപ്പെട്ട ക്രമീകരണങ്ങളും നടത്തിവരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: PM-SYM: പ്രതിവർഷം 660 രൂപ നിക്ഷേപിക്കാം, തൊഴിലാളികൾക്ക് പെൻഷൻ സംഭാവന പദ്ധതിയുമായി കേന്ദ്ര സർക്കാർ

ജോലി ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിന് പെൻഷൻ പ്രായം ഉയർത്തേണ്ടത് അനിവാര്യമാണെന്ന് പറയുന്നു. ഇതുവഴി സാമൂഹിക സുരക്ഷാ സംവിധാനത്തിലെ സമ്മർദം കുറയ്ക്കാനുമാകുമെന്ന് പ്രതീക്ഷിക്കുന്നു. നൈപുണ്യ വികസനം സാധ്യമാകുന്ന തരത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം നയങ്ങൾ നടപ്പിലാക്കേണ്ടത്. മാത്രമല്ല, 50 വയസ്സിന് മുകളിലുള്ളവരുടെ നൈപുണ്യ വികസനവും അനിവാര്യമാണ്.

അസംഘടിത മേഖലയിലുള്ളവർക്കും പെൻഷൻ

അസംഘടിത മേഖലയിൽ താമസിക്കുന്നവർക്കും, വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും, അഭയാർഥികൾക്കും, പരിശീലനം ലഭിക്കാൻ മാർഗമില്ലാത്ത കുടിയേറ്റക്കാർക്കും ഈ ആനൂകൂല്യം ലഭിക്കുന്നതിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
2050ൽ വിരമിച്ച 32 കോടി മുതിർന്ന പൗരന്മാർ (32 crore retired senior citizens in 2050 )
2019ലെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസ് റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 19.5 ശതമാനം വിരമിച്ചവരുടെ വിഭാഗത്തിലായിരിക്കും. അതായത്, ഏകദേശം 32 കോടി മുതിർന്ന പൗരന്മാരുണ്ടാകുമെന്നാണ് സൂചന.

ബന്ധപ്പെട്ട വാർത്തകൾ: LIC Saral Pension scheme; 40 വയസ് മുതൽ 12,000 രൂപ പ്രതിമാസ പെൻഷൻ

നിലവിൽ ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 10 ശതമാനമാണ് മുതിർന്ന പൗരന്മാർ. കൂടൂതൽ വ്യക്തമായി പറഞ്ഞാൽ 140 ദശലക്ഷം മുതിർന്ന പൗരന്മാരുണ്ടെന്നത് വ്യക്തം.

ഇതിന് പുറമെ, 1995ലെ പെൻഷൻ പദ്ധതി പ്രകാരമുള്ള കുറഞ്ഞ പെൻഷൻ തുക വർധിപ്പിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്. കൂടാതെ, പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധൻ യോജന (Pradhan Mantri Shram Yogi Maan-Dhan Scheme)യിലൂടെ അസംഘടിത തൊഴിലാളി വിഭാഗങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പുതിയ ക്ഷേമ പ്രവർത്തനം തുടങ്ങിയിരുന്നു.
'പെൻഷൻ സംഭാവന ചെയ്യുക' എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയിലൂടെ ഏതൊരു ഇന്ത്യൻ പൗരനും അവരുടെ വീട്ടിലോ ഓഫീസിലോ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ സംഭാവന ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ: അടൽ പെൻഷൻ യോജനയെ കുറിച്ച് കൂടുതലറിയാം

English Summary: Good news! Retirement Age To Increase With Also A Hike In Pension Amount
Published on: 10 March 2022, 03:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now