പുതിയ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കും. സര്‍ക്കാര്‍ സര്‍ക്കുലര്‍ അനുസരിച്ച്, 2022- 23 സാമ്പത്തിക വര്‍ഷത്തിൻറെ ആദ്യ പാദത്തില്‍ പി.പി.എഫ്. (PPF) നിക്ഷേപത്തിന് 7.10 ശതമാനവും, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന് (SCSS) 7.40 ശതമാനവും പലിശ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ
ചെറുകിട സമ്പാദ്യ പദ്ധതികളുടെയും, പോസ്റ്റ് ഓഫീസ് സ്‌കീമുകളുടെയും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. 2022- 23 സാമ്പത്തിക വര്‍ഷത്തിൻറെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സുകന്യ സമൃദ്ധി യോജന (SSY) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ 2022 മാര്‍ച്ച് 31-ന് ലഭിച്ചതിന് സമാനമായി തുടരും.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍ക്ക് 5.5- 6.7 ശതമാനമാണ് പലിശ. ജൂണ്‍ 30 വരെയുള്ള കാലയളവില്‍ പലിശ നിരക്കുകള്‍ ബാധകമായിരിക്കും. 2022- 23 സാമ്പത്തിക വര്‍ഷത്തിൻറെ ആദ്യ പാദത്തില്‍ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ താഴെ. നിക്ഷേപ പദ്ധതി, പലിശ നിരക്ക്(%), കോമ്പൗണ്ടിങ് ഇടവേള എന്ന ക്രമത്തിൽ.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
സേവിങ്‌സ് ഡെപ്പോസിറ്റ്- 4%- വാര്‍ഷികം
1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്- 5.5% -ത്രൈമാസം
2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്- 5.5% -ത്രൈമാസം
3 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്- 5.5% -ത്രൈമാസം
5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്- 6.7% -ത്രൈമാസം
5 വര്‍ഷത്തെ റിക്കറിങ് നിക്ഷേപം- 5.8% -ത്രൈമാസം
5-വര്‍ഷ സീനിയര്‍ സിറ്റിസണ്‍ സേവിങസ് സ്‌കീം- 7.4% -ത്രൈമാസം
5 വര്‍ഷത്തെ പ്രതിമാസ വരുമാന അക്കൗണ്ട്- 6.6% -പ്രതിമാസം
5 വര്‍ഷത്തെ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്- 6.8% -വാര്‍ഷികം
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: 50,000 രൂപ നിക്ഷേപിച്ചു 3300 രൂപ പെൻഷൻ നേടാം
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്- 7.1% -വാര്‍ഷികം
കിസാന്‍ വികാസ് പത്ര- 6.9% (124 മാസത്തിനുള്ളില്‍ കാലാവധിയാകും) -പ്രതിവര്‍ഷം
സുകന്യ സമൃദ്ധി യോജന- 7.6% -വാര്‍ഷികം
ചെറുകിട സമ്പാദ്യ നിരക്കുകളില്‍ സര്‍ക്കാര്‍ തല്‍സ്ഥിതി നിലനിര്‍ത്തുന്നത് സ്ഥിരവരുമാന നിക്ഷേപകര്‍ക്ക് സന്തോഷവാര്‍ത്തയാണ്. എഫ്.ഡി. നിരക്കുകള്‍ ചരിത്രത്തിലെ തന്നെ താഴ്ന്ന നിരക്കുകളില്‍ തുടരുന്ന ഈ സാഹചര്യത്തില്‍, നിരക്കുകള്‍ നിലനിര്‍ത്തുക വഴി നിക്ഷേപം ആകര്‍ഷിക്കാനും സര്‍ക്കാരിനാകും. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പലിശ നിരക്ക് 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിരുന്നു.
പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഏവരുടെയും കണ്ണുകള്‍ ആര്‍.ബി.ഐ. ധനനയത്തിലേക്കാണു നീളുന്നത്. ഈ മാസം എട്ടിനാണ് ആര്‍.ബി.ഐ. യോഗം ചേരുക. നിലവിലെ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്നാണു വിലയിരുത്തല്‍. യു.എസ് ഫെഡ് റിസര്‍വും കഴിഞ്ഞ യോഗത്തില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.