Updated on: 23 March, 2022 5:00 PM IST
Government announces two scholarship schemes for SC students; Details

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ രണ്ട് സ്കോളർഷിപ്പ് പദ്ധതികൾ പ്രഖ്യാപിച്ചു. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി എ നാരായണ സ്വാമിയാണ് 2022 മാർച്ച് 22 ചൊവ്വാഴ്ച ലോക് സഭയിൽ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചത്. 

ബന്ധപ്പെട്ട വാർത്തകൾ: PMAY; പുതിയ മാറ്റങ്ങൾ, അനുവദിച്ച ഈ വീടുകൾ റദ്ദാക്കപ്പെടും

കേന്ദ്ര സർക്കാർ പട്ടികജാതി വിദ്യാർത്ഥികൾക്ക് രണ്ട് പ്രധാന സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യും: പ്രീ-മെട്രിക് സ്കോളർഷിപ്പ് സ്കീമും മറ്റൊന്ന് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം (PMS-SC). ഈ രണ്ട് സ്കീമുകൾക്ക് കീഴിലും രക്ഷിതാക്കളുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയോ 2.5 ലക്ഷം രൂപയോ ഉള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുമെന്ന് നാരായണസ്വാമി ഇന്നലെ ലോക്സഭയിൽ എടുത്തു പറഞ്ഞു.

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പ് സ്കീം 9, 10 ക്ലാസുകളിൽ പഠിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് ഒരു അക്കാദമിക് അലവൻസ് നൽകുന്നു.

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതി

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി സർക്കാർ സ്‌പോൺസേർഡ് സ്‌കീമാണ്. പോസ്റ്റ് മെട്രിക്കുലേഷൻ, 11, 12 ക്ലാസുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ഇ-മുദ്ര: എസ്ബിഐയിൽ നിന്ന് 50000 രൂപ നേടാം; പൂർണ്ണമായ വിശദാംശങ്ങൾ

അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്.

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പ് പദ്ധതി

മാതാപിതാക്കളുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയോ 2.5 ലക്ഷം രൂപയിൽ താഴെയോ ഉള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനാണ് പ്രീ-മെട്രിക് സ്കോളർഷിപ്പ് പദ്ധതി ഉദ്ദേശിക്കുന്നത്. എട്ടാം ക്ലാസിന് ശേഷം വിദ്യാർത്ഥികളെ സ്‌കൂളിൽ നിലനിർത്തുകയും 9, 10 ക്ലാസുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പോസ്റ്റ് മെട്രിക് സ്കീം പോസ്റ്റ് മെട്രിക് ഘട്ടത്തിൽ, അതായത് 11-ാം ക്ലാസിലും അതിനുശേഷവും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സ് ട്യൂഷനും അക്കാദമിക് അലവൻസും ഉൾപ്പെടെ നിർബന്ധിത റീഫണ്ട് ചെയ്യപ്പെടാത്ത ഫീസും നൽകുന്നുണ്ടെന്ന് MoSJE (Ministry of Social Justice and Empowerment) യൂണിയൻ മിനിസ്റ്റർ പറഞ്ഞു.

English Summary: Government announces two scholarship schemes for SC students; Details
Published on: 23 March 2022, 04:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now