കോവിഡ് പ്രതിസന്ധിയിൽ ആരംഭിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരണോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. റേഷൻ കടകൾ വഴിയാണ് ഒരു വർഷത്തിലധികമായി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും, ഭക്ഷ്യക്കിറ്റിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
എന്നിരുന്നാലും സർവീസ് പെൻഷൻകാരുടെ പരിഷ്കരണ ഗഡു ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു. 2 ഗഡുക്കൾ നേരത്തെ തന്നെ നല്കിയിട്ടുണ്ട്. 2 മാസത്തെ ക്ഷേമപെൻഷൻ നൽകിയതിലൂടെ മാത്രം 1700 കോടി രൂപ സംസ്ഥാനത്തിന് ചെലവായിട്ടുണ്ട്. ഇതുകൂടാതെ ഓണക്കാലത്ത് ശമ്പളം, പെൻഷൻ, ബോണസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി 9,018 കോടിയും ചെലവായതായിട്ടാണ് മന്ത്രി അറിയിച്ചത്.
കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്. കൂടാതെ അടുത്ത സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിഹിതത്തിൽ 32,000 കോടിയാണ് കുറവുണ്ടാകുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പ്പനശാല തുറന്നു: മന്ത്രി പി. തിലോത്തമന്‍.
5.2 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസ് ലഭിക്കും.
സംരംഭ വായ്പകളിലെ പലിശ തിരിച്ചടവിന് സർക്കാർ ധനസഹായം