Updated on: 20 January, 2022 4:07 PM IST
Government Providing 40-50% Subsidy for agricultural machinery! Details inside

കൃഷിക്ക് കർഷകർക്ക് പല തരത്തിലുള്ള കാർഷിക യന്ത്രങ്ങൾ ആവശ്യമാണ്. ഇതിന്റെ സഹായത്തോടെ കർഷകർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വിളകൾ ഉൽപ്പാദിപ്പിക്കാൻ കഴിയും, മാത്രമല്ല അവരുടെ ജോലി ഭാരവും കുറവായിരിക്കും. എന്നാൽ ദരിദ്രരും ചെറുകിട ഭൂമിയുമുള്ള നിരവധി കർഷകർക്ക് സാമ്പത്തിക സ്ഥിതി മോശമായതിനാൽ കാർഷിക യന്ത്രങ്ങൾ വാങ്ങാൻ കഴിയുന്നില്ല.

അതുകൊണ്ട് തന്നെ അത്തരത്തിലുള്ള കർഷകർക്ക് യന്ത്രങ്ങൾ വാങ്ങുമ്പോൾ സർക്കാർ സബ്‌സിഡി ആനുകൂല്യങ്ങൾ നൽകും. അതുവഴി അവർക്കും കാർഷിക യന്ത്രങ്ങൾ വാങ്ങാനും അവരുടെ കൃഷി സംവിധാനം കൂടുതൽ മികച്ചതാക്കാനും കഴിയും.

കൊക്കോ കൃഷി: കേരള കാര്‍ഷിക സര്‍വകലാശാല - മോണ്‍ഡെലസ് കമ്പനി കരാര്‍ പുതുക്കുന്നു

ഇതിനായി ഹരിയാന സർക്കാർ കർഷകർക്ക് കാർഷിക യന്ത്രങ്ങൾക്ക് സബ്‌സിഡി നൽകുന്നു. കർഷകർക്ക് കുറഞ്ഞ ചെലവിൽ കാർഷിക യന്ത്രങ്ങൾ ലഭിക്കും. ഇതിനായി കർഷകർ അപേക്ഷിക്കണം. അർഹത പരിശോധിച്ച ശേഷം സബ്‌സിഡിയുടെ ആനുകൂല്യം കർഷകന് സർക്കാർ നൽകുന്നതായിരിക്കും.

കാർഷിക യന്ത്രങ്ങൾക്ക് എത്ര സബ്സിഡി ലഭ്യമാണ്?

അഗ്രികൾച്ചറൽ മെഷിനറി സബ്‌സിഡി സ്കീം നടത്തുന്നത് ഹരിയാന സർക്കാരാണ്. പദ്ധതി പ്രകാരം, കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് ഹരിയാന സർക്കാർ കർഷകർക്ക് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി നൽകുന്നു. ഈ പദ്ധതി പ്രകാരം ചെറുകിട, നാമമാത്ര, സ്ത്രീകൾ, പട്ടികജാതി, തദ്ദേശീയരായ കർഷകർ എന്നിവർക്ക് മുൻഗണന നൽകുന്നു.

പദ്ധതിയുടെ ഉദ്ദേശം

ഹരിയാന കർഷകർക്ക് കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് സബ്‌സിഡി നൽകുക എന്നതാണ് ഹരിയാന കൃഷി യന്ത്ര അനുതൻ യോജനയുടെ പ്രധാന ലക്ഷ്യം. ഈ പദ്ധതിയിലൂടെ യന്ത്രങ്ങൾ വാങ്ങാൻ സർക്കാർ കർഷകരെ പ്രോത്സാഹിപ്പിക്കുന്നു.

ആവശ്യമുള്ള രേഖകൾ

അപേക്ഷിക്കുന്ന കർഷകന്റെ ആധാർ കാർഡ്
അപേക്ഷകന്റെ വോട്ടർ ഐഡി കാർഡ്
അപേക്ഷകന്റെ പാൻ കാർഡ്
അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
ഇതിനു പുറമെ സാധുതയുള്ള ആർസി ബുക്കും നൽകണം

English Summary: Government Providing 40-50% Subsidy for agricultural machinery! Details inside
Published on: 20 January 2022, 04:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now