Updated on: 4 December, 2020 11:19 PM IST

കൃഷി മന്ത്രി Adv. V S സുനിൽ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ നിരവധിയാളുകൾ സ്വാഗതം ചെയ്തു. 500 ൽ അധികം ആളുകൾ ഷെയർ ചെയ്തു. ഏതായാലും ഇതൊരു നല്ല തീരുമാനം തന്നെ.

Facebook കുറിപ്പിന്റെ പൂർണ്ണരൂപം.

"കീടനാശിനി കമ്പനികൾ നമ്മുടെ സംസ്ഥാനത്ത് കർഷകരുടെ കൃഷിയിടങ്ങളിൽ നടത്തുന്ന ഓൺ ഫാം ഡെമോൺസ്ട്രേഷൻ ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ   നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്.

കൃഷിയിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ എന്ന വ്യാജേന കീടനാശിനി കമ്പനികളുടെ  പ്രതിനിധികൾ നേരിട്ട് എത്തുകയും  പല രാസകീടനാശിനികളും നിർദേശിക്കുകയും ചെയ്യുന്നതായി  നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.  പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴം - പച്ചക്കറികളിൽ മാരക കീടനാശിനികൾ ഉൾപ്പെടെയുള്ള രാസവസ്തുക്കളുടെ സാന്നിധ്യവും അടുത്തിടെ നടത്തിയ വിഷാവശിഷ്ട വീര്യ പരിശോധനയിൽ  കണ്ടതിനെ

Recent toxicity assessment of the presence of chemicals including pesticides in fruit and vegetables.

കൂടി തുടർന്ന് സർക്കാർ ഇക്കാര്യം വളരെ ഗൗരവമായി പരിഗണിക്കുകയും  ഇത്തരം നടപടികൾ നിരോധിക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയും ചെയ്തു.

ഇത്തരം പരീക്ഷണങ്ങൾ പരിസ്ഥിതി സുരക്ഷ യേയും സുരക്ഷിത ഭക്ഷ്യ ഉത്പാദനത്തെയും സാരമായി ബാധിക്കുന്നവയാണ്.  മണ്ണിനേയും ജൈവ ആവാസ വ്യവസ്ഥയെയും തകിടം മറിക്കുന്ന മാരക കീടനാശിനികൾ വരെ പരീക്ഷണത്തിനായി ഇത്തരം കമ്പനികൾ ഉപയോഗിക്കാറുണ്ട് എന്ന കാര്യവും ശ്രദ്ധയിൽപ്പെട്ടിരുന്നു.

It is also noted that such companies are used to testing for pesticides that can harm the soil and ecosystems.

ഈ സ്ഥിതിവിശേഷം കണക്കിലെടുത്താണ്  സ്വകാര്യകമ്പനികളുടെ ഡെമോൺസ്ട്രേഷനും കമ്പനികളുടെ പ്രതിനിധികൾ കൃഷിയിടത്തിൽ നേരിട്ട് പോയി കർഷകർക്ക് നൽകുന്ന നിർദ്ദേശങ്ങളും നിരോധിച്ച് ഇപ്പോൾ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശ്ശനമായ നടപടികളും ഉണ്ടാകും. "

Facebook കുറിപ്പിന്റെ Link

https://www.facebook.com/184082491978983/posts/1101362526917637/

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മേക്കാലടി ക്ഷീരസംഘം പാല്‍വില കുറച്ചു കാലിത്തീറ്റയ്ക്ക് സബ്‌സിഡി കൊടുക്കാനും തീരുമാനിച്ചു

English Summary: Govt order to ban farm tests of pesticides companies
Published on: 19 June 2020, 10:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now